Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് കടത്തിക്കൊണ്ടു പോവുകയും, എറണാകുളത്ത് ലോഡ്ജിൽ എത്തിച്ച് താമസിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ യുവാവിനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ വടശ്ശേരിക്കര മനോരമ ജംഗ്ഷൻ എന്ന സ്ഥലത്ത് കയ്യും കല്ലിൽ വീട്ടിൽ വിനീഷ് രാജീവ് (20  ആണ് എറണാകുളത്തുനിന്ന് പിടിയിലായത്.

ഒക്ടോബർ 23 വെള്ളിയാഴ്ചയാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയത്. കേസ് രജിസ്റ്റർ ചെയ്ത മലയാലപ്പുഴ പോലീസ് വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ എറണാകുളത്തു നിന്ന് പിടികൂടി.

പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ ജി അരുണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ജെ. ജോഷി,  ഷെമിമോൾ, എഎസ് ഐ മാത്യുഎബ്രഹാം, എസ് സി പി ഒ ഡിക്രൂസ് ഗബ്രിയൽ, ഇർഷാദ് സിപിഒ മാരായ  അനൂപ്, വൈശാഖ് ജിഎസ്, ഗോപകുമാർ, ദർശന എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മക്കളെ ഭാര്യയ്ക്കൊപ്പം വിടാൻ കോടതി വിധി : യുവാവും അമ്മയും കുട്ടികളും മരിച്ച നിലയിൽ

കണ്ണൂർ : പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടുനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി . രാമന്തളി സെന്ററിൽ കൊയിത്തട്ട താഴത്തെവീട്ടിൽ കലാധരൻ (36), മാതാവ് ഉഷ (56), കലാധരന്റ മക്കളായ ഹിമ (6),...

യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നു വീണു : വെടിവച്ചിട്ടെന്ന് ഇറാന്‍

ന്യൂഡൽഹി: ഇറാനെതിരായ സൈനിക നടപടി തുടരുന്നതിനിടെ യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നുവീണു. ആകാശത്ത് വെച്ച് മറ്റു വിമാനങ്ങളിലേക്ക് ഇന്ധനം നിറക്കുന്ന വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തില്‍ ആറ് പേരുണ്ടായിരുന്നതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു....
- Advertisment -

Most Popular

- Advertisement -