Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsനെയ്യാറ്റിൻകരയിൽ യുവാവിനെ...

നെയ്യാറ്റിൻകരയിൽ യുവാവിനെ മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ യുവാവിനെ മൂന്നംഗ ലഹരി സംഘം ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു.ഗുരുതരമായി പരുക്കേറ്റ കൊല്ലയിൽ നടൂർക്കൊല്ല കളത്തറയ്ക്കൽ തേരിയിൽ പുത്തൻവീട്ടിൽ പ്രദീപിനെ (30) നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പ്രസവശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഭാര്യയെയും കുഞ്ഞിനെയും കണ്ടശേഷം സുഹൃത്തിന്റെ കാറിൽ വീട്ടിലേക്ക്‌ പോകുമ്പോഴായിരുന്നു അക്രമം.അപരിചിതരായ മൂന്ന് പേർ നടുറോഡിൽ നിൽക്കുന്നത് കണ്ട് മാറാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ആക്രമണം ഉണ്ടായത് .പ്രദീപിന്റെ ശരീരത്തിലുടനീളം 21 മുറിവുകളുണ്ട്.

പ്രദീപിനെ ആശുപത്രിയിലേക്കു കൊണ്ടുപോയ സമയത്ത് പ്രതികൾ കാറിന് തീയിട്ടു .കാർ പൂർണമായും കത്തിനശിച്ചു.ആക്രമണശേഷം പ്രതികൾ രക്ഷപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിലെ സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റി ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയ്ക്ക് വിറ്റെന്ന് മൊഴി

തിരുവനന്തപുരം : ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് സ്മാര്‍ട്ട് ക്രിയേഷൻസിൽ വച്ച് വേര്‍തിരിച്ചെടുത്ത സ്വര്‍ണം ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റെന്ന് മൊഴി. ബെല്ലാരിയിലെ സ്വർണവ്യാപാരി ​ഗോവർദ്ധനാണ് പോറ്റി സ്വർണം വിറ്റത്. ഇതു സംബന്ധിച്ച് ഗോവര്‍ധന്‍...

കോട്ടയം തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉത്സവം  15-ന് കൊടിയേറും

കോട്ടയം: തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഉത്സവം മാർച്ച് 15 മുതൽ 24 വരെ നടക്കും. 16 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 2-ന് ഉത്സവബലി ദർശനം ഉണ്ടായിരിക്കും. 15-ന് വൈകിട്ട്...
- Advertisment -

Most Popular

- Advertisement -