തിരുവനന്തപുരം : ബിയർ, വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് പുതുക്കി നൽകിയതിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം ഉണ്ടായേക്കും. ലൈസൻസ് അനുവദിച്ചതിനു പിന്നിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായി എക്‌സൈസ് മന്ത്രി എം. ലിജുവിന് വിവരങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് പുതിയ നീക്കം .ലൈസൻസ് പുതുക്കി നൽകിയതിൽ അസ്വാഭാവികതയുണ്ടെന്നും സർക്കാരിന്റെ അറിവോ അനുമതിയോ ഇല്ലാതെ ലൈസൻസ് അനുവദിച്ചത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.





