Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsNationalമുറസു കരതൊട്ടു...

മുറസു കരതൊട്ടു ; ദക്ഷിണ ആന്ധ്രാതീരത്ത് ശക്തമായ കാറ്റും മഴയും

ഹൈദരബാദ് : ശക്തമായ ചുഴലിക്കാറ്റായ മുറസു കരതൊട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ തെക്കന്‍ ആന്ധ്രാപ്രദേശ് ഒംഗോളിന് സമീപത്താണ് കരതൊട്ടത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ശക്തമായ മഴയും മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നുമുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് ദക്ഷിണതീരത്ത് അധികൃതര്‍ മുന്‍കരുതലുകള്‍ ശക്തമാക്കി.

ഇതിന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള 19 സര്‍വീസുകള്‍ റദ്ദാക്കി. നിരവധി ട്രെയിനുകളും റദ്ദാക്കി. തെക്കന്‍ ആന്ധ്രാപ്രദേശ് ഒംഗോളിന് സമീപം നെല്ലൂരിനും നരസാപുരത്തിനും ഇടയിലൂടെയാണ് ചുഴലിക്കാറ്റ് കടന്നുപോയത്. മണിക്കൂറില്‍ 100 മുതല്‍ 120 കിലോമീറ്റര്‍ വരെയായിരുന്നു കാറ്റിന്റെ വേഗത.

ശക്തമായ മഴ കണക്കിലെടുത്ത് തമിഴ്‌നാട്ടില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പുതുച്ചേരിയിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ഇന്നലെ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. ബുധനാഴ്ച രാവിലെ വരെ തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി.

കടലില്‍ പോയവര്‍ ഉടന്‍ തിരിച്ചെത്തണം എന്നാണ് അറിയിപ്പ്. ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്. തെക്കന്‍ തീരദേശ ആന്ധ്രയിലും റായലസീമ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അറിയിച്ചു.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിളിച്ച ഉന്നതതല യോഗത്തില്‍ ഉദ്യോഗസ്ഥരോട് സജ്ജരായിരിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. പല്‍നാട് ജില്ലയില്‍ 30 സെന്റിമീറ്റര്‍ വരെയും, പ്രകാശം ജില്ലയില്‍ 24 സെന്റിമീറ്ററും, മര്‍ക്കാപുരത്ത് 19 സെന്റിമീറ്ററും മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. കൃഷ്ണ, ഗുണ്ടൂര്‍, നെല്ലൂര്‍ ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.

വെദ്യുതി വിതരണം തടസപ്പെടുന്നത് പരിഹരിക്കാന്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അധിക സേനയെയും വൈദ്യുതി വകുപ്പ് ജീവനക്കാരെയും വിന്യസിച്ചു. ജനങ്ങള്‍ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൊണ്ടിമുതൽ തിരിമറിക്കേസിൽ ആന്റണി രാജുവിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച് കോടതി

തിരുവനന്തപുരം : തൊണ്ടിമുതൽ തിരിമറിക്കേസിൽ ആന്റണി രാജുവിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച് തിരുവനന്തപുരം പ്രിന്‍സിപ്പിൽ സെഷൻസ് കോടതി. ഫെബ്രുവരി 2ന് വാദം കേള്‍ക്കും. മൂന്നു വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീല്‍. നെടുമങ്ങാട്...

ക്ഷയരോഗമുക്ത കേരളം പദ്ധതി: തദ്ദേശസ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തു

പത്തനംതിട്ട: ക്ഷയരോഗ നിവാരണം ലക്ഷ്യമിട്ടുള്ള ടി ബി മുക്ത ഭാരത് - ക്ഷയരോഗമുക്ത കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്‌കാരങ്ങള്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല കലക്ടര്‍...
- Advertisment -

Most Popular

- Advertisement -