Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsവാണിജ്യ പാചകവാതക...

വാണിജ്യ പാചകവാതക വിലക്കയറ്റം ; ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയിൽ

പത്തനംതിട്ട : വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില അടിക്കടി വർധിപ്പിക്കുന്നത് ഹോട്ടൽ വ്യവസായ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. തുടർച്ചയായ വിലവർധനവിൽ പിടിച്ചുനിൽക്കാനാകാതെ ചെറുകിട ഹോട്ടലുകളും തട്ടുകടകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടൽ ഭീഷണിയിൽ. പാചകവാതക വിലയ്ക്കൊപ്പം മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില ഉയരുന്നത് വ്യാപാരികളുടെ പ്രതിസന്ധി ഇരട്ടിയാക്കുകയാണ്.

ഏറ്റവും ഒടുവിൽ  കഴിഞ്ഞ ദിവസം 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 12.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ  ജില്ലയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 2860 രൂപയായി. തുടർച്ചയായ മൂന്നാം മാസമാണ് വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിക്കുന്നത്. 2025 ഡിസംബറിൽ 1582 രൂപയായിരുന്ന സിലിണ്ടറിന്റെ വില പത്തുമാസത്തിനിടെ 1286 രൂപയായി വർധിച്ചു.

ഈ വർഷം മാർച്ച് ഒന്നിന് 119 രൂപയും ഏപ്രിൽ ഒന്നിന് 195 രൂപയും വർധിപ്പിച്ചിരുന്നു. മേയ് ഒന്നിന് ഒറ്റയടിക്ക് 993 രൂപയുടെ വർധനയുണ്ടായി. തുടർന്ന് സെപ്റ്റംബറിൽ 9.50 രൂപയും ഒക്ടോബറിൽ 62.50 രൂപയും കൂടി. ഇപ്പോഴത്തെ വർധനയും കൂടി വന്നതോടെ ഹോട്ടൽ മേഖലയ്ക്ക് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്.

അടിക്കടിയുള്ള വിലവർധന ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ചെറുകിട ഹോട്ടലുകളെയാണ്. റസ്റ്റോറന്റുകൾ, തട്ടുകടകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, ഭക്ഷ്യോൽപ്പന്ന നിർമാണ യൂണിറ്റുകൾ തുടങ്ങിയവയുടെയും പ്രവർത്തനച്ചെലവ് കുത്തനെ ഉയരുകയാണ്. പാചകവാതകത്തിനുപുറമേ പാൽ, പച്ചക്കറി, ഭക്ഷ്യഎണ്ണ, മത്സ്യം, മാംസം തുടങ്ങിയവയുടെ വിലയും വർധിച്ചതോടെ ലാഭകരമായി സ്ഥാപനം നടത്താൻ കഴിയാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞ സാഹചര്യത്തിലും അതിനനുസരിച്ച് വാണിജ്യ പാചകവാതക വില കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പാചകവാതക ലഭ്യതയിൽ പ്രതിസന്ധിയുണ്ടായ സമയത്ത് ജില്ലയിൽ നിരവധി ഹോട്ടലുകൾക്ക് പ്രവർത്തനം നിർത്തിവയ്ക്കേണ്ടിവന്നിരുന്നു. പ്രതിസന്ധി മറികടന്ന് വീണ്ടും പ്രവർത്തനം ആരംഭിച്ച സ്ഥാപനങ്ങൾക്ക് തുടർച്ചയായ വിലവർധന മറ്റൊരു തിരിച്ചടിയായി.

വിലവർധനവിന്റെ അധികബാധ്യത ഉപഭോക്താക്കളിലേക്ക് കൈമാറുകയല്ലാതെ മറ്റ് മാർഗങ്ങളില്ലാത്ത സാഹചര്യമാണ് പല ഹോട്ടൽ ഉടമകൾക്കും. എന്നാൽ ഭക്ഷണസാധനങ്ങളുടെ വില കൂട്ടിയാൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. വില കൂട്ടാതെ കച്ചവടം തുടരാനാകാത്തതും വില കൂട്ടിയാൽ കച്ചവടം കുറയുമെന്നതും വ്യാപാരികളെ ഒരുപോലെ പ്രതിസന്ധിയിലാക്കുകയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം

തിരുവല്ല : കുറ്റൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം. കുറ്റൂർ ശ്രീകമൽ സൗദാമിനി രവീന്ദ്രനാഥിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ വിദേശത്താണ്. ലാപ്ടോപ്പ്, റാഡോ വാച്ച്, എന്നിവ പോയതായിട്ടാണ് വിവരം. കഴിഞ്ഞ ദിവസമാണ്...

വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള : ജോബ് ഡ്രൈവിന് തുടക്കം

ആലപ്പുഴ : ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ ക്യാമ്പസ് ജോബ് രജിസ്ട്രേഷൻ ഡ്രൈവിന് തുടക്കമായി. പുന്നപ്ര കാർമൽ പോളിടെക്നിക് കോളേജിൽ സംഘടിപ്പിച്ച ജോബ് ഡ്രൈവ് എച്ച്...
- Advertisment -

Most Popular

- Advertisement -