Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsവനം വകുപ്പ് അംബാസഡര്‍മാരായി...

വനം വകുപ്പ് അംബാസഡര്‍മാരായി പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനേയും നിയമിച്ചു

തിരുവനന്തപുരം : സംസ്ഥാന വനം വകുപ്പിന്റെ അംബാസഡര്‍മാരായി ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനേയും നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വന സംരക്ഷണം, വന്യജീവി പരിപാലനം, പരിസ്ഥിതി സന്തുലിതാവസ്ഥ, ജൈവവൈവിധ്യ സംരക്ഷണം എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുകയാണ് പ്രധാന ലക്ഷ്യം.

വനം വകുപ്പിന്റെ വിവിധ പദ്ധതികളും പൊതുജനസേവനങ്ങളും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി ബോധവല്‍ക്കരണ പരിപാടികള്‍, റെക്കോര്‍ഡ് ചെയ്ത സന്ദേശങ്ങള്‍, ഡിജിറ്റല്‍ പ്രചാരണങ്ങള്‍ എന്നിവയിലെല്ലാം ഇരുവരും പങ്കാളികളാകും. വനം വകുപ്പ് മേധാവിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്വകാര്യ സേവന അടിസ്ഥാനത്തിലാണ് ഇരുവരെയും അംബാസഡര്‍മാരായി നിയമിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ ചുമതലയേറ്റു

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 24 ഡിവിഷനുകളിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു ജയിച്ച സ്ഥാനാർഥികൾ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ജില്ലാ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ...

കാതോലിക്കേറ്റ് കോളജിൽ ഒരു വർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷം

പത്തനംതിട്ട: പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൻ്റെ ഒരു വർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ  ഉദ്ഘാടനം ഒക്ടോബർ ഒന്നിന് നടക്കും.  ഉച്ചക്ക് 2.30ന് കോളജ് ഓഡിറ്റോറിയത്തിൽ പരിശുദ്ധ ബസേലിയോസ് മാർ ത്തോമാ മാത്യൂസ് തൃതീയൻ...
- Advertisment -

Most Popular

- Advertisement -