Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല പബ്ലിക്...

തിരുവല്ല പബ്ലിക് സ്റ്റേഡിയം വികസനം സമയബന്ധിതമായി പൂർത്തിയാക്കും; ഈ സാമ്പത്തിക വർഷം തന്നെ നിർമ്മാണം തുടങ്ങും – മന്ത്രി ഒ.ജെ. ജനീഷ്

തിരുവല്ല: തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന്റെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി  പൂർത്തീകരിക്കുമെന്ന് സംസ്ഥാന കായിക മന്ത്രി ഒ.ജെ. ജനീഷ്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ അനുവദിച്ച അഞ്ചുകോടി രൂപയും വിവിധ ഏജൻസികളിൽനിന്ന് ലഭ്യമാക്കുന്ന അധിക ഫണ്ടും പ്രയോജനപ്പെടുത്തി ഈ സാമ്പത്തിക വർഷം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവല്ല പബ്ലിക് സ്റ്റേഡിയം സന്ദർശിച്ചശേഷം കായികപ്രേമികളുടെ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റേഡിയത്തിന്റെ അടുത്തഘട്ട വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

പദ്ധതിയുടെ തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ്, തിരുവല്ല നഗരസഭ, കായിക വകുപ്പ് എന്നിവയുടെ സംയുക്ത യോഗം എം.എൽ.എയുടെ സാന്നിധ്യത്തിൽ വിളിച്ചുചേർക്കും. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കി വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയാണ് ലക്ഷ്യം. പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട നടപടികൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനം അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപഴ്സൺ എസ്. ലേഖ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു വി. ഈപ്പൻ, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, നഗരസഭാ വൈസ് ചെയർമാൻ കെ.വി. വർഗീസ്, നഗരസഭാ പ്രതിപക്ഷ നേതാവ് ജെനു മാത്യു, മുൻ നഗരസഭാ ചെയർമാന്മാരായ ചെറിയാൻ പോളച്ചിറക്കൽ, വർഗീസ് ജോൺ, കോശി തോമസ്, ആർ. ജയകുമാർ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ളയിൽ സുപ്രീം കോടതിയുടെ വിമർശനം

ന്യൂഡൽഹി : ശബരിമല സ്വർണക്കൊള്ളയിൽ സുപ്രീം കോടതിയുടെ വിമർശനം .ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചു. അറസ്റ്റിനെതിരേ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ...

ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: രണ്ട് സ്‌കാനിംഗ് സെന്ററുകൾ ആരോഗ്യവകുപ്പ് സീൽ ചെയ്തു

തിരുവനന്തപുരം : ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ ആലപ്പുഴയിലെ രണ്ട് സ്‌കാനിംഗ് സെന്ററുകൾ ആരോഗ്യവകുപ്പ് പൂട്ടി സീൽ ചെയ്തു. സ്‌കാനിംഗ് മെഷീനുകൾ ഉൾപ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പൂട്ടി സീൽ ചെയ്തത്....
- Advertisment -

Most Popular

- Advertisement -