Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsKochiചേരാനെല്ലൂര്‍ അപകടം...

ചേരാനെല്ലൂര്‍ അപകടം : 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചി : ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ ജഡ്ജി തെളിവുനശിപ്പിച്ചെന്ന ആരോപണത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കൈമാറിയെന്നും അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഭദ്രകീര്‍ത്തി പറഞ്ഞു. പതിനേഴുകാരന്‍ ഓടിച്ച് വാഹനമിടിച്ച് അപകടമുണ്ടായ ശേഷം പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജി സ്ഥലത്തെത്തി ഏറെ നേരം ചെലവഴിച്ചെന്ന് ആരോപണം ഉണ്ടായിരുന്നു.

തെളിവുനശിപ്പിക്കാന്‍ ശ്രമം നടത്തിയെന്ന പരാതി പിന്നീടാണ് ഉയര്‍ന്നത്. ഇതോടെ കേസില്‍ ബിഎന്‍എസ് 238ാം വകുപ്പ് അന്വേഷേണ സംഘം ചേര്‍ത്തിരുന്നു. കേസിലുള്‍പ്പെട്ട 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ ഇന്ന് കോടതി വിധി പറയും. പതിനേഴുകാരനെ ഒബ്‌സര്‍വേഷനില്‍ വിടണമെന്നതാണ് പൊലീസ് ആവശ്യം. എറണാകുളം അഡീഷണല്‍ സെഷന്‍കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

എന്നാൽ ജഡ്ജി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക് : ഇന്ന് നിശ്ശബ്ദ പ്രചാരണം

വയനാട് / തൃശ്ശൂർ : വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്. അവസാന ദിനമായ ഇന്ന് നിശ്ശബ്ദ പ്രചാരണമാണ്. പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാർത്ഥികൾ. ബൂത്ത് തലത്തിലുള്ള സ്ക്വാഡ്...

പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രമം : വയോധികൻ അറസ്റ്റിൽ

കോഴഞ്ചേരി : പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ 67 കാരനെ കോയിപ്രം പോലീസ് പിടികൂടി. അയിരൂർ വെള്ളിയറ പ്ലാങ്കമൺ മടുക്കോലിൽ വീട്ടിൽ കുഞ്ഞൂഞ്ഞ് എന്ന് വിളിക്കുന്ന ജോസഫ് പീലിയാണ് അറസ്റ്റിലായത്. ഈ മാസം...
- Advertisment -

Most Popular

- Advertisement -