ന്യൂഡൽഹി : കാലടി സർവ്വകലാശാല സസ്‌പെൻഷനിൽ കഴിയുന്ന വിദ്യാർഥികളുടെ ഹർജിയിൽ അടിയന്തര ഇടപെടലിന് സുപ്രീം കോടതി വിസമ്മതിച്ചു. സർവകലാശാലയുടെ അച്ചടക്കവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ ഹർജികൾ എത്രയും പെട്ടെന്നു തീർപ്പാക്കാൻ കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിനോടു സുപ്രീം കോടതി നിർദേശിച്ചു
16 വിദ്യാർഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതിൽ പത്ത് വിദ്യാർഥികളുടെ സെമസ്റ്റർ പരീക്ഷ ഇന്നലെ ആരംഭിച്ചിരുന്നു.വിദ്യാർഥികൾക്ക് അനുകൂലമായ ഉത്തരവ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായാൽ പ്രത്യേക പരീക്ഷ നടത്താമെന്ന് സർവകലാശാല സുപ്രീം കോടതിയെ അറിയിച്ചു.





