തിരുവനന്തപുരം : ചിറയിൻകീഴ് റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിനു മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി.നഗരൂര്‍ വെള്ളല്ലൂര്‍ സ്വദേശി ജോഷ്മിന്‍ (36) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവമുണ്ടായത്.യുവാവ് ഗേറ്റിനു സമീപം വാഹനം നിര്‍ത്തിയ ശേഷം റെയില്‍വേ ട്രാക്കിലേക്കു കയറുകയായിരുന്നു
ഏവിയേഷന്‍ ട്രെയിനര്‍ ആയിരുന്നു ജോഷ്മിന്‍.മരണത്തിന് മണിക്കൂറുകൾ മുമ്പ് ജോഷ്‌മീൻ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചിരുന്നു.ഡിപ്രഷൻ കാരണമാണ് ജീവനൊടുക്കിയതെന്നാണ് സൂചന.





