Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsലോകസമാധാനവും ലഹരിക്കെതിരെയുള്ള...

ലോകസമാധാനവും ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും; കെ.സി.സി കവിയൂർ സോൺ സമാധാന സന്ദേശ സെമിനാർ സംഘടിപ്പിച്ചു

തിരുവല്ല : ലോകസമാധാനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, മനുഷ്യൻ മനുഷ്യസ്നേഹത്തിലും സന്തോഷത്തിലും സമാധാനത്തിലും കഴിയണമെന്നും അഭിവന്ദ്യ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ പറഞ്ഞു.കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) കവിയൂർ സോണിന്റെ അഭിമുഖത്തിൽ, തോട്ടഭാഗം ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ സംഘടിപ്പിച്ച’ലോകസമാധാനവും ലഹരിക്കെതിരെയുള്ള വ്യാപനവും’ എന്ന വിഷയത്തിൽ നടന്ന ലോകസമാധാന സന്ദേശ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

കെ.സി.സി കവിയൂർ സോൺ പ്രസിഡന്റ് റവ. വർഗീസ് ചെറിയാൻ അധ്യക്ഷത വഹിച്ചു.കെ.സി.സിയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഭിവന്ദ്യ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ സെമിനാർ ഉദ്ഘാടനം ചെയ്തു.

കെ.സി.സി കേരള കൗൺസിൽ ഓഫ് ചർച്ചസ് സോഷ്യൽ കൺസേൺ കമ്മീഷൻ ചെയർമാൻ ശ്രീ. ജോജി പി. തോമസ് മുഖ്യപ്രഭാഷണം നടത്തി.റവ. ഷിജു മാത്യു, കവിയൂർ സോൺ സെക്രട്ടറി കുര്യൻ ചെറിയാൻ, തിരുവല്ല ട്രഷറർ ബെൻസി തോമസ്, കിഴക്കേതിൽ റോയി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിൽ, വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഭിവന്ദ്യ മാത്യൂസ് മാർ സിൽവാനിയോസ് തിരുമേനിയെയും, കെ.സി.സി സോഷ്യൽ കൺസേൺ കമ്മീഷൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജോജി പി. തോമസിനെയും കെ.സി.സി കവിയൂർ സോൺ ആദരിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടാർ വില കുത്തനെ കൂട്ടിയത് കാരണം റോഡ് നിർമ്മാണവും അറ്റകുറ്റപ്പണികളും പ്രതിസന്ധിയിൽ

പത്തനംതിട്ട : ടാർ വില കുത്തനെ കൂട്ടിയത് കാരണം ജില്ലയിൽ റോഡ് നിർമ്മാണവും അറ്റകുറ്റപ്പണികളും കടുത്ത പ്രതിസന്ധിയിലേക്ക്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനവിന്റെ മറവിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ ടാറിന്റെ വില കുത്തനെ കൂട്ടിയതാണ് കരാറുകാരെയും...

അയ്യപ്പഭക്ത സംഗമം : ഭക്തരെ ഇറക്കി പ്രതിരോധിക്കുമെന്ന് കുമ്മനം രാജശേഖരൻ

കോട്ടയം: അയ്യപ്പഭക്ത സംഗമം ഭക്തരെ ഇറക്കി പ്രതിരോധിക്കുമെന്ന് കുമ്മനം രാജശേഖരൻ. മന്ത്രിക്ക് ഭക്തജന സമ്മേളനം വിളിച്ച് കൂട്ടാൻ അധികാരമില്ല. ഈശ്വര നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാത്ത മന്ത്രിക്ക് ഭക്തരുടെ സമ്മേളനം വിളിച്ച് ചേർക്കാൻ എന്ത്...
- Advertisment -

Most Popular

- Advertisement -