കൊല്ലം : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) കൊല്ലത്തെ എല്‍പിജി ബോട്ട്‌ലിങ് പ്ലാന്റിലേക്ക് യുവാക്കൾ കാർ ഇടിച്ചു കയറ്റി.പാചകവാതകം നിറച്ച 20 ബുള്ളറ്റ് ടാങ്കറുകള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറിയെങ്കിലും വന്‍ ദുരന്തം ഒഴിവായി.രാത്രി എട്ടരയോടെയായിരുന്നു സംഭവം.
പരവൂര്‍ കലയ്‌ക്കോട് സ്വദേശികളായ ഷിനുരാജ്, ജയന്‍ എന്നിവരെ പാരിപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മദ്യലഹരിയിലായിരുന്നു.ഗേറ്റിലും മറ്റും ഇടിച്ച പാഞ്ഞ കാർ ടാങ്കറുകളിലും ഇടിച്ചു.15 മുതൽ 18 ടൺ വരെ പാചകവാതകം സംഭരിച്ച ബുള്ളറ്റ് ടാങ്കറുകളാണു യാഡിൽ ഉണ്ടായിരുന്നത്. വാൽവുകളിൽ തട്ടാത്തതിനാൽ വാതകച്ചോർച്ച സംഭവിച്ചില്ല .
ടാങ്കറുകൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു. കാറിന് വലിയ തകരാറുകൾ സംഭവിച്ചു. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തു.





