Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsഓടിക്കൊണ്ടിരുന്ന കാറിന് ...

ഓടിക്കൊണ്ടിരുന്ന കാറിന്  തീപിടിച്ചു: ആളപായമില്ല

കോഴഞ്ചേരി: ഓടിക്കൊണ്ടിരുന്ന കാറിന്  തീപിടിച്ചു. കാർ പൂർണമായും കത്തി നശിച്ചു. ആളപായമില്ല. തിരുവല്ല – കുമ്പഴ സംസ്ഥാന പാതയിൽ പുല്ലാട് മാടോലിൽ പമ്പിന് സമീപം  ഇന്ന് പുലർച്ചെ 5:20-നാണ് സംഭവം. പുറമറ്റം കാട്ടാത്തിൽ മഹന്ത് കൃഷ്ണ (23) ആണ് വാഹനം ഓടിച്ചിരുന്നത്.  ആലപ്പുഴയിലെ കിടങ്ങറ ക്ഷേത്രത്തിലെ പൂജാരിയാണ്.

ക്ഷേത്രത്തിലേക്ക് പോകുന്ന വഴി പുല്ലാട് പമ്പിൽ വന്ന് പെട്രോൾ ശേഖരിക്കാൻ എത്തിയപ്പോഴാണ് തീപിടുത്തം ഉണ്ടായത്. കാറിൽ നിന്നും പ്രത്യേക തരത്തിലുള്ള ഗന്ധം വരികയും ലൈറ്റ് കത്തുകയും ചെയ്തതിനെ തുടർന്ന് വാഹനം നിർത്തി അദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. തിരുവല്ലയിൽ നിന്ന് എത്തിയ അഗ്നിശമന സേന യൂണിറ്റാണ് തീ അണച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല ക്ഷേത്ര നട തുറന്നു

ശബരിമല : തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ഇന്നു വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവര്, കണ്‌ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍ മഹേഷ്  നട തുറന്ന് ദീപം...

മഹാരാഷ്ട്ര ആശുപത്രിയിൽ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം; മൂന്ന് നവജാത ശിശുക്കൾ മരിച്ചു

മുംബൈ : മഹാരാഷ്ട്ര അമരാവതിയിൽ ആശുപത്രിയിൽ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം.അപകടത്തിൽ മൂന്ന് നവജാത ശിശുക്കൾ മരിച്ചു. അമരാവതി ജില്ലാ വനിതാ ആശുപത്രിയിലെ സ്‌പെഷ്യൽ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ പുലർച്ചെ 3.15 ഓടെയാണ് സംഭവം. സംഭവസമയത്ത്...
- Advertisment -

Most Popular

- Advertisement -