തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വാഹന ഉപയോഗത്തിൽ കർശന നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. കുട്ടികൾ വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷിതാക്കൾക്ക് ഒഴിഞ്ഞുമാറാനാകില്ല .കുട്ടികളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ വീട്ടിലെ വാഹനങ്ങൾ വിൽക്കണമെന്ന് മന്ത്രി പറഞ്ഞു.
കുട്ടികൾ വാഹനം ഉപയോഗിച്ചാൽ രക്ഷിതാക്കൾക്കെതിരെയായിരിക്കും നടപടിയെടുക്കുക.കുട്ടികൾക്ക് വാഹനങ്ങൾ വാങ്ങിനൽകിയശേഷം അവർ അത് എങ്ങനെ ഉപയോഗിക്കുന്നുവെന്ന് അന്വേഷിക്കാത്ത രക്ഷിതാക്കളുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു .സംസ്ഥാനത്ത് അടുത്തിടെയായി പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഗതാഗതമന്ത്രിയുടെ പ്രതികരണം.





