Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകായംകുളം ജവഹർ...

കായംകുളം ജവഹർ ജലോത്സവം : ട്രാക്ക് ഒരുക്കൽ അവസാനഘട്ടത്തിൽ

ആലപ്പുഴ : ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി നവംബർ 14-ന് നടക്കുന്ന കായംകുളം ജവഹർ ജലോത്സവത്തിനായുള്ള വള്ളംകളി ട്രാക്ക് ഒരുക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തിയതായി മന്ത്രി എം. ലിജു അറിയിച്ചു.

കായംകുളം കായലിൽ വള്ളംകളിക്ക് അനുയോജ്യമായ ട്രാക്ക് സജ്ജമാക്കുന്നതിനായി ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ടാഴ്ചയായി ഡ്രെഡ്ജിങ് പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കായലിന്റെ രണ്ട് ഭാഗങ്ങളിലായി രണ്ട് യന്ത്രങ്ങൾ ഉപയോഗിച്ചാണ് മണ്ണും ചെളിയും നീക്കം ചെയ്യുന്നത്. പ്രവർത്തനങ്ങൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്.

ഡ്രെഡ്ജിങ്ങിലൂടെ നീക്കം ചെയ്യുന്ന മണ്ണും ചെളിയും ഇത്തവണ കായലിനോട് ചേർന്നുള്ള സർക്കാർ ഭൂമിയിലേക്കാണ് മാറ്റുന്നത്. മുൻവർഷങ്ങളിൽ വള്ളംകളി ട്രാക്കിന്റെ വശങ്ങളിൽ നിക്ഷേപിച്ചിരുന്ന മണ്ണ് വീണ്ടും കായലിലേക്ക് തിരിച്ചെത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഈ ക്രമീകരണം. പ്രവർത്തനങ്ങൾ പൂർത്തിയാക്കി വള്ളംകളിക്ക് ആവശ്യമായ ട്രാക്ക് സജ്ജമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പമ്പാ നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ചെങ്ങന്നൂർ : പമ്പാ നദിയിലെ പാണ്ടനാട് മിത്രമടം കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പാലത്തിന്റെ മധ്യഭാഗത്തായുള്ള തൂണിന് സമീപം  മൂന്നു ദിവസം പഴക്കമുള്ള പുരുഷന്റെ ജീർണിച്ച മൃതദേഹമാണ് കണ്ടെത്തിയത്. കറുപ്പ് നിറത്തിലുള്ള ബനിയനും, ഗ്രേ...

ചേർത്തല സെൻ്റ് മേരീസ് പാലം നിർമ്മാണം: വാഹന ഗതാഗത തടസ്സപ്പെടും

ആലപ്പുഴ: ചേര്‍ത്തല നഗരസഭാ പരിധിയില്‍ എ എസ് കനാലിന് കുറുകെ പുനര്‍നിര്‍മ്മിക്കുന്ന സെന്റ് മേരീസ് പാലത്തിന്റേ കിഴക്ക കരയിലെ സമീപന പാതയുടെയും സംരക്ഷണഭിത്തികളുടെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്ത് കൂടിയുള്ള വാഹനഗതാഗതം മാര്‍ച്ച്...
- Advertisment -

Most Popular

- Advertisement -