ചങ്ങനാശ്ശേരി : ലെന്‍സ്ഫെഡ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആറു മാസമായി ചങ്ങനാശ്ശേരി താലൂക്കിലെ മുനിസിപ്പാലിറ്റി പരിധിയിലും, എല്ലാ പഞ്ചായത്തുകളിലുമായി ലെന്‍സ് ഫെഡ് ഭാരവാഹികളും അംഗങ്ങളും സന്ദര്‍ശനം നടത്തിയും വികസന കോണ്‍ക്ലേവിലൂടെ ചര്‍ച്ച ചെയ്തും തയ്യാറാക്കിയ ചങ്ങനാശ്ശേരി വികസന നിര്‍ദേശങ്ങള്‍ രേഖപ്പെടുത്തിയ ലെന്‍സ്ഫെഡ് ന്യൂസ് സപ്ലിമെന്റ് ലെന്‍സ്ഫെഡ് കോട്ടയം ജില്ലാ കണ്വെന്ഷന് നഗരിയില്വച്ച് ഫ്രാന്‍സിസ് ജോര്‍ജ് എം പി പ്രകാശനം ചെയ്തു.
ചങ്ങനാശ്ശേരി ടൗണ്‍ ഷിപ്, ബൈപാസ്, ഫ്ളൈയോവര്‍, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കനാല്‍ ടൂറിസം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഈ ന്യൂസ് രേഖയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ നാടിനു വേണ്ടിയുള്ള വികസന ചര്‍ച്ചയോട് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗം, മുനിസിപ്പല്‍ ചെയര്മാന്, മുന്‍ ചെയര്പേഴ്സണ്മാര് പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സഹകരിച്ചു.
ചടങ്ങില്‍ ഏരിയ പ്രസിഡന്റ് ചെറിയാന് നെല്ലുവേലി, ജോണ്സണ് ജോണ്‍, ജോഷി സെബാസ്റ്റ്യന്‍, പോള്‍ ആന്റണി, ബിജു ചെറുകാട്, നെജിമോന് പി എ, മാര്ട്ടിന് വള്ളപ്പുര, നാരായണ ശര്‍മ, ശരത് കുമാര്‍, ബൈജു ടി.സി തുടങ്ങിയവര്‍ പങ്കെടുത്തു.





