മുംബൈ : ഒറ്റയ്ക്ക് താമസിച്ചിരുന്ന മലയാളി വയോധികയെ മഹാരാഷ്ട്രയിൽ ഫ്‌ലാറ്റിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ആലപ്പുഴ അമ്പലപ്പുഴ കരുമാടി ആറ്റുകടവിൽ മഹേശ്വരി രാമചന്ദ്രനെയാണ് (71) ഖൊപ്പോളിയിലെ ഇന്ദ്രപ്രസ്ഥ ബില്‍ഡിങ്ങിലുള്ള ഫ്‌ലാറ്റിൽ കൈകാലുകള്‍ കെട്ടിയിട്ടും രക്തം വാര്‍ന്ന നിലയിലും കണ്ടെത്തിയത്.
ഭർത്താവ് മരിച്ച മഹേശ്വരി മൂന്നു മക്കളും വിദേശത്തായതിനാൽ ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.





