മധുര : തമിഴ്നാട്ടിലെ മധുര പളങ്കാനത്തുള്ള തനിഷ്ക് ജൂവലറി ഷോറൂമില്‍ നിന്ന് 30 കിലോയോളം സ്വര്‍ണ്ണാഭരണങ്ങൾ മോഷണം പോയി .ഇന്ന് രാവിലെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്.കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്.അടുത്തിടെയാണ് ജ്വല്ലറി പ്രവർത്തനം ആരംഭിച്ചത്.
മുഖംമൂടി ധരിച്ച ഒരാൾ വ്യാഴാഴ്ച പുലർച്ചെ പിൻവാതിലിലൂടെ ഷോറൂമിൽ പ്രവേശിച്ച് ആഭരണങ്ങളുമായി കടന്നുകളയുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. പോലീസും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധനകൾ നടത്തിവരികയാണ്.





