Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsചക്രവാതചുഴി :...

ചക്രവാതചുഴി : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത

തിരുവനന്തപുരം : തിങ്കളാഴ്ച വരെ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. തെക്കന്‍ ആന്‍ഡമാന്‍ കടലിലും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു.

ഇതിന്റെ സ്വാധീനഫലമായി നവംബര്‍ 13-ഓടെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇത് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയും, 14-ഓടെ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായും, 15-ഓടെ അതേ മേഖലയില്‍ തീവ്രന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

തെക്കുകിഴക്കന്‍ അറബിക്കടലിലും സമീപ ലക്ഷദ്വീപ് മേഖലയിലും ഒരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. മന്നാര്‍ കടലിടുക്കിനും സമീപപ്രദേശങ്ങളിലുമായി മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് മുതല്‍ 16 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദേശപര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങിയെത്തി

ന്യൂഡൽഹി : പഞ്ചരാഷ്‌ട്ര സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങിയെത്തി .എട്ടു ദിവസം നീണ്ടുനിന്ന പര്യടനത്തി‌ൽ ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി...

ചെന്നീര്‍ക്കര, ഓമല്ലൂര്‍ കുടിവെള്ള പദ്ധതിയ്ക്ക് 13.34 കോടി

പത്തനംതിട്ട : ആറന്മുള നിയോജക മണ്ഡലത്തിലെ ചെന്നീര്‍ക്കര, ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ വാട്ടര്‍ അതോറിറ്റിയുടെ വിവിധ പ്രവൃത്തികള്‍ക്കായി സമര്‍പ്പിച്ച ബിഡ്ഡിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....
- Advertisment -

Most Popular

- Advertisement -