Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsജനശതാബ്ദി ഉള്‍പ്പെടെ...

ജനശതാബ്ദി ഉള്‍പ്പെടെ എട്ട് സര്‍വീസുകള്‍ ഇനി എക്സ്പ്രസ് ; ടിക്കറ്റ് നിരക്കിലും ട്രെയിന്‍ നമ്പറുകളിലും മാറ്റം

തിരുവനന്തപുരം : കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന പ്രധാന ട്രെയിനുകള്‍ ഉള്‍പ്പെടെ എട്ട് ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി ഒഴിവാക്കുന്നു. ഇവയെ എക്സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റാനാണ് റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന റെയില്‍വേ ബോര്‍ഡ് യോഗത്തില്‍ ഇതിന് തത്വത്തില്‍ അനുമതി നല്‍കി.

2027 ജനുവരി ഒന്നു മുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. സൂപ്പര്‍ഫാസ്റ്റ് വിഭാഗത്തില്‍നിന്ന് എക്സ്പ്രസിലേക്ക് മാറുന്നതോടെ യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകും. സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ക്ക് അധികമായി ഈടാക്കുന്ന സപ്ലിമെന്ററി ചാര്‍ജായ 15 രൂപ മുതല്‍ 45 രൂപ വരെയുള്ള തുക ഇനി നല്‍കേണ്ടിവരില്ല.

എന്നാൽ ട്രെയിനുകളുടെ സമയക്രമത്തിലോ സ്റ്റോപ്പുകളിലോ മാറ്റമുണ്ടാകില്ല. നിലവിലെ സര്‍വീസ് രീതിയില്‍ തന്നെ ട്രെയിനുകള്‍ തുടരും. കോഴിക്കോട-്തിരുവനന്തപുരം ജനശതാബ്ദി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്റെ നമ്പര്‍ 12075 എന്നതില്‍നിന്ന് 16375 ആയി മാറും. മടക്കയാത്രയിലെ തിരുവനന്തപുരം- കോഴിക്കോട് ട്രെയിനിന്റെ നമ്പര്‍ 12076 എന്നതില്‍നിന്ന് 16376 ആകും. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിനും പുതിയ നമ്പര്‍ അനുവദിച്ചിട്ടുണ്ട്. നിലവിലെ 12081 എന്ന നമ്പര്‍ മാറി 16379 ആകും.

തിരുവനന്തപുരം-കണ്ണൂര്‍ സര്‍വീസിന്റെ 12082 എന്ന നമ്പര്‍ 16380 ആയും മാറും. ഈ രണ്ട് ജനശതാബ്ദി സര്‍വീസുകളും ഇനി എക്സ്പ്രസ് വിഭാഗത്തിലായിരിക്കും. എറണാകുളം-പട്ന ബൈവീക്കിലി എക്സ്പ്രസിന്റെ നമ്പര്‍ 22643 എന്നതില്‍നിന്ന് 16359 ആകും. പട്ന-എറണാകുളം സര്‍വീസിന്റെ 22644 എന്ന നമ്പര്‍ 16360 ആയും മാറും. തിരുവനന്തപുരം നോര്‍ത്ത്-ലോക്മാന്യതിലക് സര്‍വീസുകളുടെ നമ്പറുകളിലും മാറ്റമുണ്ടാകും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് സ്കൂൾബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു : വിദ്യാർഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു. തിരുവനന്തപുരം നഗരൂര്‍ വെള്ളല്ലൂർ ഗവണ്മെന്‍റ് എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം .കുട്ടികളുമായി പോയ ബസ്...

പ്രൊഫഷണൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് 2024-25 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് www.cee.kerala.gov.in മുഖേന ഏപ്രിൽ 17ന്...
- Advertisment -

Most Popular

- Advertisement -