Friday, November 13, 2026
No menu items!

subscribe-youtube-channel

HomeNewsകെ.പി.സി.സി അധ്യക്ഷനൊപ്പം...

കെ.പി.സി.സി അധ്യക്ഷനൊപ്പം യു.ഡി.എഫ് കൺവീനറെയും മാറ്റണമെന്ന ആവശ്യം ശക്തം; അടൂർ പ്രകാശിനെതിരെ വി.ഡി. സതീശൻ വിഭാഗം നീക്കം കടുപ്പിക്കുന്നു

പത്തനംതിട്ട : സംസ്ഥാനത്തെ യു.ഡി.എഫ് ഭരണത്തിലും കോൺഗ്രസ് നേതൃത്വത്തിലും ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ, കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് മാറ്റം വരുമ്പോൾ യു.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് അടൂർ പ്രകാശിനെയും മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ അനുകൂല വിഭാഗം രംഗത്ത്.

സണ്ണി ജോസഫ് കെ.പി.സി.സി അധ്യക്ഷനായ സമയത്താണ് അടൂർ പ്രകാശിനെ മുന്നണി കൺവീനറായി നിയമിച്ചതെന്ന കീഴ്‌വഴക്കം ചൂണ്ടിക്കാട്ടിയാണ് പുതിയ നീക്കം നടക്കുന്നത്.  നിലവിൽ വൈദ്യുതി മന്ത്രി കൂടിയായ സണ്ണി ജോസഫിന് പകരം പുതിയ കെ.പി.സി.സി അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ പാർട്ടിയിൽ സജീവമാണ്. സണ്ണി ജോസഫ് അധ്യക്ഷനായപ്പോഴാണ് അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനറായതെന്നും, അതിനാൽ അധ്യക്ഷ സ്ഥാനത്ത് അഴിച്ചുപണി നടക്കുമ്പോൾ കൺവീനർ സ്ഥാനത്തും മാറ്റം അനിവാര്യമാണെന്നും സതീശൻ വിഭാഗം വാദിക്കുന്നു.

അടുത്തിടെയായി മുഖ്യമന്ത്രി വി.ഡി. സതീശനെയും സർക്കാരിന്റെ പ്രവർത്തനങ്ങളെയും പരസ്യമായി വിമർശിച്ചും പരിഹസിച്ചും അടൂർ പ്രകാശ് രംഗത്തെത്തിയത് വി.ഡി. സതീശൻ പക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്. യു.ഡി.എഫ് യോഗങ്ങൾ കൃത്യമായി ചേരുന്നില്ലെന്നും മുന്നണിയിൽ ഏകോപനമില്ലെന്നും അടൂർ പ്രകാശ് ആവർത്തിച്ച് ആരോപിച്ചിരുന്നു. ജി.എൻ.എ വൈദ്യുതി കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിയായ സണ്ണി ജോസഫ് പോലും വിവരമറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന വെളിപ്പെടുത്തലിന് പിന്നാലെ, “മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമുണ്ട് എന്നതിന്റെ വലിയ തെളിവാണല്ലോ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്” എന്ന് അടൂർ പ്രകാശ് പരിഹസിച്ചിരുന്നു.

ഇത് പ്രതിപക്ഷത്തിന് സർക്കാരിനെതിരെ വലിയ ആയുധമായി മാറിയെന്നാണ് സതീശൻ വിഭാഗത്തിന്റെ വിലയിരുത്തൽ. തന്നെ പുകച്ചു പുറത്തുചാടിക്കാൻ ഒരു ഉപജാപക സംഘം ശ്രമിക്കുന്നുണ്ടെന്ന് അടൂർ പ്രകാശ് നേരത്തെ തന്നെ ആരോപിച്ചിരുന്നു. സർക്കാരിലും മുന്നണിയിലും കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി അദ്ദേഹം എ.ഐ.സി.സി നേതൃത്വത്തിന് മുന്നിലും ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, ഹൈക്കമാൻഡ് ഈ വിഷയത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

കെ.പി.സി.സി അധ്യക്ഷ നിയമനത്തിനൊപ്പം യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്കും പുതിയ ആൾ വരണമെന്ന ആവശ്യം ഹൈക്കമാൻഡിന് മുന്നിൽ ശക്തമായി അവതരിപ്പിക്കാനാണ് വി.ഡി. സതീശൻ വിഭാഗത്തിന്റെ നീക്കം. അധികാരത്തിലെത്തി മാസങ്ങൾക്കുള്ളിൽ തന്നെ ഭരണമുന്നണിയിലും കോൺഗ്രസിലും ഉടലെടുത്ത ഈ ‘പവർ പൊളിറ്റിക്സ്’ വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭ തിരഞ്ഞെടുപ്പ് : ബിജെപി സ്ഥാനാര്‍ഥി ആദ്യ ഘട്ട പട്ടിക പൂർത്തിയായി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സ്ഥാനാര്‍ഥി ആദ്യ ഘട്ട പട്ടിക പൂർത്തിയായി. പട്ടിക കേന്ദ്ര ഘടകത്തിന് കൈമാറി. ഇതനുസരിച്ച് നേമത്ത് രാജീവ് ചന്ദ്രശേറും, ശോഭ സുരേന്ദ്രന്‍ പാലക്കാടും, ഷോണ്‍ ജോര്‍ജ് പാലായിലും...

യുവതിക്ക് നേരേ നടന്ന വെടിവയ്പ്പ് : പ്രതി പിടിയിൽ

തിരുവനന്തപുരം : വഞ്ചിയൂരിൽ നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ചു പരുക്കേൽപിച്ച കേസിൽ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പൾമനോളജിസ്റ്റായ ഡോ.ദീപ്തിമോൾ ജോസാണ്‌ പിടിയിലായത്...
- Advertisment -

Most Popular

- Advertisement -