Friday, November 13, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗവ...

പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ത്രിദിന സഹവാസക്യാമ്പ്- കിളിക്കൂട്

തിരുവല്ല: പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടക്കുന്ന ത്രിദിന സഹവാസക്യാമ്പ് കിളിക്കൂടിന്റെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ നിർവഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ മുഖ്യാഥിതിയായി. പി ടി എ പ്രസിഡന്റ് പി.ഡി.രാജീവ് അദ്ധ്യക്ഷത വഹിച്ചു.

പ്രഥമാദ്ധ്യാപിക കെ.എസ് ജയന്തി, ഗ്രാമ പഞ്ചായത്തംഗം റ്റി.ആർ ദേവരാജൻ, പൂർവാദ്ധ്യാപക വിദ്യാർത്ഥി സംഘടന പ്രസിഡന്റ് സി.രവീന്ദ്രനാഥ്, സെക്രട്ടറി കെ.ആർ. ബാലകുമാർ, അഡ്വ. പ്രമോദ് ഇളമൺ, ക്യാമ്പ് കോർഡിനേറ്റർ എസ്. ഷെഫീന, സ്കൂൾ സോഷ്യൽ സർവീസ് സ്കീം ലീഡർ എ.വി. അതുല്യ എന്നിവർ പ്രസംഗിച്ചു.

ക്യാമ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി നവംബർ 14-ന് വൈകീട്ട് ഏഴു മണി മുതൽ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളും കുറ്റൂർ ഭൈരവി പടയണി സംഘവും ചേർന്നുള്ള പടയണി അവതരണവും ഉണ്ടാകും.  ക്യാമ്പിന്റെ ഭാഗമായി വിവിധ സെഷനുകളിലായി ചെസ്സ് പരിശീലനം, ജീവിതനൈപുണി പരിശീലനം, അഭിനയക്കളരി, ആരോഗ്യ സർവേ, ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. 15-ന് ക്യാമ്പ് സമാപിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

ആലപ്പുഴ : വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ചേർത്തല നെടുമ്പ്രക്കാട് സ്വദേശി രവീന്ദ്രൻ (68) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെ  ചേർത്തല പൂത്തോട്ട പാലത്തിന് സമീപം അപകടമുണ്ടായത്. രവീന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിക്കടിയിൽപ്പെടുകയായിരുന്നു....

ശമ്പളം നിർബന്ധപൂർവ്വം പിടിക്കുന്നതിൽ സഹകരിക്കില്ല, CMDRF ൽ സംഭാവന നൽകും – ചവറ ജയകുമാർ

തിരുവനന്തപുരം : ശമ്പളം നിർബന്ധപൂർവ്വം പിടിക്കുന്നതിൽ സഹകരിക്കിലെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അറിയിച്ചു.വയനാട് ദുരിതാശ്വാസ ഫണ്ടിൽ ജീവനക്കാർ നൽകേണ്ട സംഭാവന നിർബന്ധമല്ല എന്ന് ഉത്തരവിൽ പറയുമ്പോഴും ഓഫീസ്...
- Advertisment -

Most Popular

- Advertisement -