ചങ്ങനാശേരി : നികുതി അടച്ച് ലൈസന്‍സ് എടുത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികളെ നോക്കുകുത്തിയാക്കി ഒരു ലൈസന്‍സും ഇല്ലാതെ ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള കച്ചവടങ്ങള്‍ വഴിയോരങ്ങളില്‍ നടത്തുന്നതിനെതിരെ ശക്തമായ നടപടികള്‍ ബദ്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥാന വര്‍ക്കിംങ് കമ്മറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ ടോമിച്ചന്‍ അയ്യരുകുളങ്ങര പ്രസ്താവിച്ചു.
കെ.വി.വി.എസ് ചങ്ങനാശേരി പാറേല്‍ യൂണിറ്റ് വാര്‍ഷികo ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് സജി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭ ക്ഷേമകാര്യ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശക്തി റജി കേളമ്മാട്ട്,ജില്ലാ എക്‌സികുട്ടീവ് കമ്മറ്റി അംഗം കുഞ്ഞുമോന്‍ തൂമ്പുങ്കല്‍,ഫ്രാന്‍സിസ് പാണ്ടിശേരി,റജി കേളമ്മാട്ട്,ബിനോയി തങ്ങുo പള്ളില്‍,തുടങ്ങിയവര്‍ പ്രസംഗിച്ചു.





