തിരുവനന്തപുരം : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്ന യുവ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം.സംഭവത്തിൽ സീനിയർ ഡോക്ടറായ കെ.എം. ബിനു അറസ്റ്റിൽ.ഇന്നലെ ഉച്ചയോടെയാണ് സംഭവം.
കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ച് വരുത്തിയാണ് ഡെന്‍റൽ പിജി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.പീഡനശ്രമത്തിനിടെ ഡോക്ടർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.യുവ ഡോക്ടർ സഹപ്രവർത്തകരോട് വിവരം അറിയിക്കുകയും നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു.വീട്ടിൽ നിന്നാണ് ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.





