അടൂർ : രോഗനിർണയ രംഗത്ത് പുതിയ അധ്യായം കുറിച്ചു അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഫിലിപ്സ് Incisive CT UPG 5300 5.1v സ്കാനർ സംവിധാനം അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവർത്തനസജ്ജമാകുന്നു.
നവംബർ 17-ന് ഉച്ചയ്ക്ക് രണ്ടിന് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ കേരള ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പുതിയ സ്കാനർ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. പപ്പച്ചൻ അധ്യക്ഷത വഹിക്കും.
അടൂർ എം എൽ ഏ സി വി ശാന്തകുമാർ, റാന്നി എം എൽ ഏ പഴകുളം മധു, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ആർ ദിൻരാജ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജെ മണികണ്ഠൻ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ ശ്രീനാദേവി കുഞ്ഞമ്മ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കൂടുതൽ കൃത്യതയോടെയും കുറഞ്ഞ റേഡിയേഷൻ ഡോസിലും സ്കാനിംഗ് നടത്താൻ ഈ സംവിധാനം സഹായിക്കുന്നു. ഉയർന്ന നിലവാരത്തിലുള്ളതും കൂടുതൽ വ്യക്തതയുള്ളതുമായ ചിത്രങ്ങൾ ലഭ്യമാക്കുന്നതിലൂടെ ചെറിയ രോഗവ്യതിയാനങ്ങളും സൂക്ഷ്മമായ ലീഷനുകളും കണ്ടെത്തുന്നതിന് റേഡിയോളജിസ്റ്റുകൾക്ക് കൂടുതൽ സഹായകരമാകും.
128-സ്ലൈസ് സാങ്കേതികവിദ്യ, വേഗത്തിലുള്ള സ്കാനിംഗ്, ഓട്ടോമാറ്റിക് പേഷ്യന്റ് പൊസിഷനിംഗ്, അതിവേഗ ഇമേജ് പ്രോസസ്സിംഗ് എന്നിവയാണ് പ്രധാന സവിശേഷതകൾ. മസ്തിഷ്കം, നെഞ്ച്, ഉദരം, രക്തക്കുഴലുകൾ എന്നിവയുടെ വിശദമായ പരിശോധനകൾക്കൊപ്പം ഹൃദയത്തിന്റെയും കൊറോണറി ധമനികളുടെയും മികച്ച ചിത്രീകരണത്തിനും ഈ സംവിധാനം പ്രയോജനപ്പെടും.





