Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNewsNationalകാശ്മീരിൽ ലഷ്‌കര്‍...

കാശ്മീരിൽ ലഷ്‌കര്‍ കമാന്‍ഡര്‍ ലത്തീഫ് ഭട്ട് ഉള്‍പ്പെടെ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ : കഴിഞ്ഞ ആഴ്ച സിആർപിഎഫ് ക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണവുമായി ബന്ധമുള്ള ലഷ്‌കർ ഭീകരൻ ലത്തീഫ് ഭട്ട് ഉള്‍പ്പെടെ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു.തി ങ്കളാഴ്ചയാണ് കുല്‍ഗാമില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ ആരംഭിച്ചത്..നവംബർ 11-ന് കുൽഗാമിലെ മിർ ബസാറിനു സമീപമുള്ള സി.ആർ.പി.എഫ് പോസ്റ്റിന് നേരെ രണ്ട് ഭീകരർ വെടിയുതിർക്കുകയും മൂന്ന് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടോയെന്നറിയാന്‍ പരിശോധന തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം: അവലോകന യോഗം 8-ന്

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിയുടെ അധ്യക്ഷതയില്‍ നാളെ രാവിലെ 11 ന് ജില്ല ആസൂത്രണസമിതി സെക്രട്ടറിയേറ്റ് ഹാളില്‍ അവലോകന യോഗം ചേരും. തീര്‍ഥാടകര്‍ക്ക്...

സുവര്‍ണക്ഷേത്രത്തില്‍ അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിനു നേരെ വെടിവയ്പ്

ചണ്ഡീഗഢ് : ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം. അമൃത്സറിലെ സുവർണക്ഷേത്രത്തിൽ വച്ച് അദ്ദേഹത്തിന് നേരെ വെടിവയ്പ്പുണ്ടായി.രണ്ടു തവണയാണ് അക്രമി സുഖ്ബീര്‍ സിങ് ബാദലിനു...
- Advertisment -

Most Popular

- Advertisement -