Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNewsപച്ചക്കറി വില...

പച്ചക്കറി വില കുതിച്ചുയരുന്നു ; വെളുത്തുള്ളിക്ക് 220 രൂപ, മുരിങ്ങയ്ക്ക 150 രൂപ

പത്തനംതിട്ട : പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു. വെളുത്തുള്ളി, ചെറിയ ഉള്ളി, മുരിങ്ങയ്ക്ക, ചെറുനാരങ്ങ, കാരറ്റ് തുടങ്ങിയ നിത്യോപയോഗ പച്ചക്കറികൾക്കെല്ലാം വില വർധിച്ചതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റി. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഭൂരിഭാഗം പച്ചക്കറികൾക്കും വില വർധിച്ചിട്ടുണ്ട്.

വിലവർധനയിൽ വെളുത്തുള്ളിയാണ് മുന്നിൽ. കിലോഗ്രാമിന് 220 രൂപയാണ് വെളുത്തുള്ളിയുടെ വില. ചെറിയ ഉള്ളിക്ക് 170 രൂപയും മുരിങ്ങയ്ക്കയ്ക്ക് 150 രൂപയുമായി. ചെറുനാരങ്ങയുടെ വില കിലോഗ്രാമിന് 130 രൂപയിലെത്തി. സവാളയ്ക്ക് 60 രൂപയാണ് വില. കഴിഞ്ഞയാഴ്ച 40 മുതൽ 50 രൂപ വരെ വിലയുണ്ടായിരുന്ന കാരറ്റിന് ഇപ്പോൾ 80 രൂപ നൽകണം. പാവയ്ക്കയ്ക്കും വില 50 രൂപ കടന്നു.

മറ്റ് പച്ചക്കറികളുടെ വിലയും സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്ന രീതിയിലാണ്. ബീൻസിന് കിലോഗ്രാമിന് 80 രൂപയും പച്ചമുളകിന് 70 രൂപയുമാണ് വില. തക്കാളിക്കും ഉരുളക്കിഴങ്ങിനും 35 രൂപ വീതമാണ്. ബീറ്റ്റൂട്ടിന് 50 രൂപയും വള്ളിപ്പയറിന് 60 രൂപയും വഴുതനയ്ക്ക് 50 രൂപയുമാണ് വില. വെണ്ടയ്ക്കയ്ക്ക് 50 രൂപയും കാബേജിന് 30 രൂപയുമാണ് ചില്ലറവില. വ്യാഴാഴ്ച ഒരു കിലോഗ്രാം പാവയ്ക്കയ്ക്ക് 70 രൂപയായിരുന്നു വില.

കാലാവസ്ഥാ വ്യതിയാനവും കനത്ത മഴയും വെള്ളക്കെട്ടും മൂലമുണ്ടായ കൃഷിനാശവും വിളവെടുപ്പിലെ കുറവുമാണ് പച്ചക്കറി വില വർധനയ്ക്ക് പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ വിപണി പ്രധാനമായും തമിഴ്നാട്, കർണാടക തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവിനെയാണ് ആശ്രയിക്കുന്നത്. ഈ സംസ്ഥാനങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനവും കൃഷിനാശവും മൂലം പച്ചക്കറികളുടെ ലഭ്യത കുറഞ്ഞത് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കുകയാണ്.

പച്ചക്കറി വിലക്കയറ്റം സാധാരണ കുടുംബങ്ങളെ മാത്രമല്ല ഹോട്ടൽ മേഖലയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഭക്ഷണവിഭവങ്ങൾ തയ്യാറാക്കുന്നതിനുള്ള ചെലവ് കുത്തനെ ഉയർന്നതോടെ ഹോട്ടൽ നടത്തിപ്പ് കൂടുതൽ ബുദ്ധിമുട്ടിലായി. വില കൂടിയ പച്ചക്കറികൾ ഒഴിവാക്കുകയോ കുറഞ്ഞ അളവിൽ മാത്രം വാങ്ങുകയോ ചെയ്യേണ്ട അവസ്ഥയിലാണ് പല ഹോട്ടൽ ഉടമകളും.

വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലവർധന സൃഷ്ടിച്ച പ്രതിസന്ധിക്ക് പിന്നാലെയാണ് പച്ചക്കറി വിലയും കുതിച്ചുയരുന്നത്. ഇതോടെ ഹോട്ടൽ ഭക്ഷണങ്ങളുടെ ഉൽപ്പാദനച്ചെലവ് വീണ്ടും വർധിച്ചു. പച്ചക്കറികളുടെ വില ഇനിയും ഉയർന്നാൽ ഭക്ഷണവില വർധിപ്പിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന ആശങ്കയും ഹോട്ടൽ മേഖലയിലുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ അമ്മയെ കുത്തി പരിക്കേൽപ്പിച്ച സംഭവം : 17 കാരിക്കെതിരെ വധശ്രമത്തിന് കേസ്

ആലപ്പുഴ : മഹിളാ കോൺഗ്രസ് ഭാരവാഹിയെ പതിനേഴുകാരിയായ മകൾ കുത്തിപ്പരിക്കേൽപ്പിച്ചു. വീടിന്റെ തറയിൽ നായ മൂത്രമൊഴിച്ചതിനെ തുടർന്ന് അമ്മ അത് കഴുകിക്കളയാൻ പറഞ്ഞതാണ് കൊലശ്രമത്തിന് കാരണം. അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിക്കെതിരെ വധശ്രമത്തിന്...

വിഷു ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

ശബരിമല: വിഷു ഉത്സവത്തിനായി ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരി തുറന്ന് തിരി തെളിയിക്കും. തുടർന്ന് വിഷുദിവസമായ 15-ന് ഒഴിച്ച്...
- Advertisment -

Most Popular

- Advertisement -