Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ രണ്ടിങ്ങളിൽ...

ആലപ്പുഴയിൽ രണ്ടിങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ : ജില്ലയിൽ അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിലെ ഓരോ ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗം പടരുന്നത് തടയാനായി പ്രഭവ കേന്ദ്രങ്ങളുടെ  ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തുപക്ഷികളെ കൂട്ടത്തോടെ നാളെ (നവംബർ 18) കൊന്ന് നശിപ്പിക്കും.

അമ്പലപ്പുഴ നോർത്തിലെ വാർഡ് 11-ലെ ഫാമിലെ കാടകളിലും കോഴികളിലും ചെന്നിത്തല ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ ഫാമിലെ താറാവുകളിലും കോഴികളിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഫാമുകളിൽ നിന്നുള്ള സാമ്പിളുകൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽ (എൻ.ഐ.എച്ച്.എസ്.എ.ഡി) നടത്തിയ പരിശോധനയിലാണ് പോസിറ്റിവ്‌ എന്ന് തെളിഞ്ഞത്.

ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്ന അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിലെ ഏകദേശം 26,000 ത്തോളം വളർത്തുപക്ഷികളെ കൊന്ന് നശിപ്പിക്കേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. ഇതിൽ 10044 പക്ഷികൾ അമ്പലപ്പുഴ നോർത്ത് പരിധിയിലാണ്. ഈ പ്രവൃത്തിയാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ബുധനാഴ്ച്ച നടക്കുക. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബ്രസീൽ ടീം ഇന്ത്യയിലെത്തും

ന്യൂഡൽഹി : മുൻ ലോകചാമ്പ്യന്മാരായ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കൊല്‍ക്കത്തയില്‍ കളിക്കും. ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെച്ചാകും ഇന്ത്യ-ബ്രസീല്‍ മത്സരം. 2026-ലെ തങ്ങളുടെ അവസാന ഫിഫ വിന്‍ഡോയുടെ ഭാഗമായി...

മികവ് കലാ – സാഹിത്യ വേദി ഓണാഘോഷം

തിരുവല്ല: മികവ് കലാ - സാഹിത്യ വേദിയുടെയും, പി. എൻ. നമ്പൂതിരി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ പെരിങ്ങര ഇളമൺ മനയിൽ ഓണാഘോഷം  നടന്നു. എം. എൽ. എ. അഡ്വ. വർഗ്ഗീസ് മാമ്മൻ...
- Advertisment -

Most Popular

- Advertisement -