തിരുവനന്തപുരം : പി.എസ്.സി അംഗങ്ങളുടെ നിയമനത്തിൽ മന്ത്രിസഭായോഗത്തിൽ രൂക്ഷമായ തർക്കം അരങ്ങേറി.മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ മന്ത്രി സണ്ണി ജോസഫും മന്ത്രി എ.പി.എ.പി.അനിൽകുമാറും രൂക്ഷ വിമർശനം ഉന്നയിച്ചുവെന്നാണു റിപ്പോർട്ട്. പാർട്ടിക്കുള്ളിൽ കൂടിയാലോചന ഇല്ലാതെ അംഗങ്ങളെ നിശ്ചയിച്ചതിലെ എതിർപ്പാണ് അനിൽകുമാർ ഉന്നയിച്ചത്. ഒരു കാര്യവും താനും അറിയുന്നില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
ചെയർമാനും അംഗങ്ങൾക്കുമെതിരെ രാഷ്ട്രപതിയുടെ നടപടി ഏത് നിമിഷവും വന്നേക്കാവുന്ന സാഹചര്യത്തിലാണ് ഉടൻ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ മറുപടി നൽകി.ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളെ നിയമിച്ചതിലും മന്ത്രിമാർ അതൃപ്തി അറിയിച്ചു.





