Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsമണ്ണന്തല രഞ്ജിത്ത്...

മണ്ണന്തല രഞ്ജിത്ത് വധക്കേസ് : 11 പ്രതികൾക്കും ജീവപര്യന്തം ; രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

തിരുവനന്തപുരം : മണ്ണന്തല രഞ്ജിത്ത് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം വിധിച്ച് തിരുവനന്തപുരം നാലാം അഡിഷണൽ സെഷൻസ് കോടതി.ഒന്നാം പ്രതിക്കും പതിനൊന്നാം പ്രതിക്കും ഇരട്ട ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്.സിപിഎം നേതാവും ഒന്നാം പ്രതിയുമായ അമ്പലമുക്ക് കൃഷ്ണകുമാർ, പതിനൊന്നാം പ്രതി കരാട്ടെ സുരേഷ് എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.

2008 ഒക്ടോബർ 17ന് പുലർച്ചെയാണ് ആർഎസ്എസ് പ്രവർത്തകനായ മണ്ണന്തല കോട്ടമുകൾ സ്വദേശി രഞ്ജിത്ത് കൊല്ലപ്പെട്ടത്.മണ്ണന്തലയിലെ തന്റെ ബേക്കറിയിൽ രഞ്ജിത്ത് നിൽക്കവെ രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. സിപിഎം പ്രവർത്തകൻ വഞ്ചിയൂർ വിഷ്‌ണു കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിൽ .12 പ്രതികളുള്ള കേസിൽ രണ്ടാം പ്രതി വെള്ളി നാരായണൻ ഇപ്പോഴും ഒളിവിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

‘നേത്രം 26’ ബിലീവേഴ്സ് ആശുപത്രിയിൽ നടന്നു

തിരുവല്ല : ഒഫ്ത്താൽമിക്ക് സൊസൈറ്റി ഓഫ് പത്തനംതിട്ടയുടെ (OSP) അഞ്ചാമത് വാർഷിക സമ്മേളനമായ 'നേത്രം 26' തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ  നടന്നു.  കേരള സൊസൈറ്റി ഓഫ് ഒഫ്ത്താൽമിക്ക് സർജൻസിന്റെ...

42-ാമത് മഹാസത്രം: വനിതാ സംഗമം നടത്തി

ആലപ്പുഴ: കലവൂർ മാരൻകുളങ്ങര ഭഗവതീ ക്ഷേത്രത്തിൽ ഏപ്രിലിൽ നടക്കുന്ന 42-ാമത് മഹാസത്രത്തിൻ്റെ ഗോപികാ സംഗമത്തിനു മുന്നോടിയായി വനിതാ സംഗമം നടത്തി. എൻ.എസ്. എസ്. യൂണിയൻ വൈസ് പ്രസിഡൻ്റും അയ്യപ്പ സേവാ സംഘം ദേശീയ...
- Advertisment -

Most Popular

- Advertisement -