തിരുവനന്തപുരം : പത്മജ വേണുഗോപാൽ ബിജെപിയിൽ നിന്ന് രാജിവച്ചു . പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് സമർപ്പിച്ചതായി അവർ പറഞ്ഞു. ബിജെപിയില്‍ നിന്നു രാജിവച്ചുവെന്നും അവരുടെ പ്രത്യയശാസ്ത്രവുമായി ചേരാന്‍ കഴിയില്ലെന്നും പത്മജ വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.കോൺഗ്രസിൽ അവഗണന നേരിട്ടെന്ന പരാതി ഉന്നയിച്ച് 2024 മാർച്ച് മാസത്തിലാണ് പത്മജ ബിജെപി അംഗത്വം സ്വീകരിച്ചത്.





