ആലപ്പുഴ : കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി സുരേഷ് ഗോപി ആലപ്പുഴ ബീച്ചിൽ കേന്ദ്ര പദ്ധതികളുടെ ഭാഗമായി നടത്തുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ വ്യാഴാഴ്ച്ച സന്ദർശിച്ചു. രാവിലെ 11.30 മണിയോട് കൂടിയാണ് ബീച്ചും പരിസരവും സന്ദർശിക്കാൻ എത്തിയത്.
തുടർന്ന് മന്ത്രി നിലവിലെ പദ്ധതികളായ ബീച്ച് പ്രൊമീനെഡ്, കനാൽ നവീകരണം, ബോട്ടിംഗ് സർവീസ് ടെർമിനൽ എന്നിവയുടെ വിവരങ്ങൾ ഉദ്യോഗസ്ഥരിൽ നിന്ന് ശേഖരിച്ചു. ജില്ലാ കളക്ടർ ഷാജി വി നായർ പദ്ധതിയുടെ നിലവിലെ പുരോഗതി മന്ത്രിയെ അറിയിച്ചു.





