കൊച്ചി : സംസ്ഥാനത്ത് അഞ്ച് ജില്ലകളിലായി ഒൻപതോളം ഇടങ്ങളിൽ ഇഡി റെയ്‌ഡ്. വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്ത കേസിലാണ് നിലവിലെ പരിശോധന. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് രാവിലെ മുതൽ റെയ്ഡ് ആരംഭിച്ചത്.
മലബാർ മേഖല കേന്ദ്രീകരിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ട സ്വർണക്കടത്ത് കേസുകളുടെയും വിദേശത്തുനിന്ന് ഹവാല വഴി കള്ളപ്പണം എത്തുന്നുവെന്ന രഹസ്യവിവരത്തിന്റെയും അടിസ്ഥാനത്തിലാണ് റെയ്‌ഡ്.ഹവാലയുടെ പ്രധാന ഓപ്പറേറ്റർമാരുടെയും സ്വർണക്കടത്തിന് സാമ്പത്തിക സഹായം നൽകുന്നവരുടെയും വീടുകളിലും സ്ഥാപനങ്ങളിലും ഒരേസമയം പരിശോധന നടക്കുന്നുണ്ട്.





