Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsപമ്പയിലെ സ്പോട്ട്...

പമ്പയിലെ സ്പോട്ട് ബുക്കിംഗ് പുനസ്ഥാപിക്കണം ; വെർച്വൽ ക്യൂ സമയപരിധിയിൽ ഇളവ് വേണമെന്ന് ദേവസ്വം ജീവനക്കാരുടെ സംഘടന

​ശബരിമല : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് രംഗത്ത്.  പമ്പയിലെ സ്പോട്ട് ബുക്കിംഗ് സംവിധാനം ഉടൻ പുനസ്ഥാപിക്കണമെന്നും, വെർച്വൽ ക്യൂ ദർശനത്തിനുള്ള സമയപരിധിയിൽ അയവ് വരുത്തണമെന്നും ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും നിവേദനം നൽകി.

​മണ്ഡലകാലത്ത് പ്രതീക്ഷിച്ച അത്രയും തീർത്ഥാടകർ സന്നിധാനത്തേക്ക് എത്താത്തതിന്റെ യഥാർത്ഥ കാരണം അന്വേഷിക്കണമെന്ന് സംഘടന പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ബുക്കിംഗ് സംവിധാനത്തിൽ എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികതകൾ ഉണ്ടോ എന്ന് പരിശോധിക്കണം. കർശനമായ സമയനിബന്ധനകളും യാത്രാ പ്രതിസന്ധികളും അയ്യപ്പഭക്തരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടോ എന്ന കാര്യം ഗൗരവമായി കാണണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

​നിലവിൽ പ്രതിദിനം 66,000 പേർക്ക് വെർച്വൽ ക്യൂ വഴിയും 14,000 പേർക്ക് സ്പോട്ട് ബുക്കിംഗ് വഴിയുമാണ് ദർശനത്തിന് അനുമതി നൽകിയിട്ടുള്ളത്. എന്നാൽ ബുക്കിംഗ് പൂർത്തിയാകുമ്പോഴും പല ദിവസങ്ങളിലും അതിനനുസരിച്ചുള്ള തീർത്ഥാടകർ എത്തുന്നില്ലെന്ന വിലയിരുത്തലിലാണ് ജീവനക്കാരുടെ സംഘടന

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്ത മഴ : നാളെ 4 ജില്ലകളിൽ അവധി

തിരുവനന്തപുരം : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ല കളക്ടർമാർ അവധി പ്രഖ്യാപിച്ചു.കാസർകോട് ജില്ലയിൽ കോളജുകൾ ഒഴികെയുള്ള...

കണ്ണൂരിൽ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി : കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു

കണ്ണൂർ : കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി.കരി​ക്കോട്ടക്കരി ടൗണിലാണ് കാട്ടാനയിറങ്ങിയത്. വനംവകുപ്പിന്റെ വാഹനത്തിനു നേരെ പാഞ്ഞടുത്ത ആന അൽപനേരം അക്രമാസക്തനായി. റോഡിൽ നിന്ന് തുരത്തിയെങ്കിലും ആന തൊട്ടടുത്ത റബർ...
- Advertisment -

Most Popular

- Advertisement -