Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പൻമാർ മലകയറുമ്പോൾ...

അയ്യപ്പൻമാർ മലകയറുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ് 

ശബരിമല: അയ്യപ്പദർശനത്തിനു വരുന്ന അയ്യപ്പഭക്തർ കഠിനമായ മലകയറ്റ വേളയിൽ ആരോഗ്യവകുപ്പും ആരോഗ്യ പ്രവർത്തകരും നൽകുന്ന എല്ലാ നിർദേശങ്ങളും നിർബന്ധമായും പാലിക്കേണ്ടതാണ്. ഹൃദ്രോഗമുള്ളവർ തീർത്ഥാടനത്തിന് മുമ്പ് പരിശോധനനടത്തി  യാത്രയ്ക്കുള്ള ആരോഗ്യാനുമതി ഡോക്ടറിൽ നിന്ന് നേടണം.

അടുത്തിടെ ഹൃദയാഘാതം, ഹൃദയശസ്ത്രക്രിയ, ആൻജിയോപ്ലാസ്റ്റി, ഹൃദയസ്തംഭനം എന്നിവ ഉണ്ടായിട്ടുള്ളവർ വിദഗ്ധ ഡോക്ടറുടെ നിർദേശമില്ലാതെ മല കയറരുത്. ജീവിതശൈലി രോഗങ്ങൾ നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കുക.ഉപയോഗിക്കുന്ന മരുന്നുകൾ കൃത്യമായി തുടരുക. ആവശ്യമായ മരുന്നുകൾ, മരുന്നുകളുടെ കുറിപ്പടിയും കൈവശം കരുതുക.

ശാരീരികശേഷിക്കനുസരിച്ച് മാത്രം മലകയറുക. അമിതമായ വേഗവും ശാരീരിക അധ്വാനവും ഒഴിവാക്കുക. ഇടയ്ക്കിടെ വിശ്രമിക്കുക.  ധാരാളം വെള്ളം കുടിക്കുക. (ഹൃദയസ്തംഭനം മൂലം വെള്ളത്തിന് നിയന്ത്രണമുള്ളവർ ഡോക്ടറുടെ നിർദേശം പാലിക്കുക). ഭക്ഷണം ഒഴിവാക്കി മലകയറരുത്.തിരക്കിനിടയിൽ തള്ളിക്കയറുന്നതും ഓടുന്നതും ഒഴിവാക്കുക.നെഞ്ചുവേദനയോ ശ്വാസംമുട്ടലോ അനുഭവപ്പെട്ടാൽ ഉടൻ യാത്ര നിർത്തുക.വൈദ്യസഹായം തേടുക.

നെഞ്ചിൽ വേദന, ഭാരം, മുറുക്കം അല്ലെങ്കിൽ അസ്വസ്ഥത. ,ശ്വാസംമുട്ടൽ, അമിതമായ വിയർപ്പ്, തലകറക്കം, ബോധക്ഷയം, ഹൃദയമിടിപ്പിലെ അസാധാരണമായ വ്യതിയാനം, പെട്ടെന്നുള്ള അമിതക്ഷീണം, കൈകളിലേക്കോ താടിയെല്ലിലേക്കോ പുറംഭാഗത്തേക്കോ പടരുന്ന വേദന എന്നിവ ഉണ്ടായാൽ ഹൃദയസംബന്ധമായ അടിയന്തരാവസ്ഥയായി കണക്കാക്കണം.

ഉടൻ നടത്തം നിർത്തി സുരക്ഷിതമായ സ്ഥലത്ത് വിശ്രമിക്കുക. ഏറ്റവും അടുത്തുള്ള അടിയന്തര വൈദ്യ സഹായ കേന്ദ്രത്തിന്റെ സഹായം തേടുക. ആവശ്യമാണെങ്കിൽ ആംബുലൻസ് സേവനം ഉപയോഗിച്ച് ആശുപത്രിയിലെത്തിക്കുക. അടിയന്തര ആവശ്യത്തിന്  04735 203232 എന്ന നമ്പറിൽ വിളിക്കാവുന്നതാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ പോഷക സംഘടനകൾക്ക് പ്രാതിനിധ്യം നൽകും: സതീഷ്കൊച്ചുപറമ്പിൽ

പത്തനംതിട്ട : തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളിൽ ജില്ലയിൽ സജീവമായി പ്രവർത്തിക്കുന്ന പോഷക സംഘടനകൾക്ക് കാര്യമായ പ്രാതിനിധ്യം നൽകുമെന്ന് ഡിസിസി പ്രസിഡന്റ്  സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പോഷകസംഘടന ജില്ലാ പ്രസിഡന്റുമാരുടെ നേതൃത്വസമ്മേളനം പത്തനംതിട്ട രാജീവ്...

എന്യൂമറേഷൻ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച ബി എൽ ഒ മാർക്ക് ജില്ലാ കലക്ടറുടെ അനുമോദനം

പത്തനംതിട്ട: ജില്ലയിലെ എന്യൂമറേഷൻ ഫോമുകളുടെ വിതരണവും ശേഖരണവും ഡിജിറ്റൈസേഷനും 100 ശതമാനം പൂർത്തിയാക്കിയ അടൂർ നിയമസഭാ മണ്ഡലത്തിലെ ബി എല്‍ ഒ മാരെ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അനുമോദിച്ചു. ബൂത്ത്...
- Advertisment -

Most Popular

- Advertisement -