Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeCareerപോസ്റ്റ് ഗ്രാജുവേറ്റ്...

പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നു

പത്തനംതിട്ട : സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ കാര്യാലയത്തിലേക്ക് പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നു. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കെമിസ്ട്രി, മൈക്രോബയോളജി, എന്‍വയോണ്‍മെന്റ് സയന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. പ്രായപരിധി 2026 ജനുവരി ഒന്നിന് 32 വയസ് കവിയരുത്.

ഒന്നാം വര്‍ഷം 11,000 രൂപയും രണ്ടാം വര്‍ഷം 12,000 രൂപയും മൂന്നാം വര്‍ഷം 13,000 രൂപയുമാണ് സ്റ്റൈപ്പന്റ്. ബോര്‍ഡില്‍ ഒരു തവണ പരിശീലനം നേടിയവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആറ് മാസത്തിനുള്ളില്‍ എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം നവംബര്‍ 30 രാവിലെ 11 ന് മുമ്പ് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

വിലാസം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസ്, ജനറല്‍ ആശുപത്രിക്ക് എതിര്‍വശം, കെ കെ നായര്‍ റോഡ്, കുന്നിത്തോട്ടത്തില്‍ ബില്‍ഡിംഗ്, പത്തനംതിട്ട. ഫോണ്‍: 0468 2223983, 8590660630.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കസ്റ്റഡിയിൽ നിന്നും  രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

തിരുവല്ല :  കസ്റ്റഡിയിൽ നിന്നും  രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.  പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന നിരണം ഇരതോട് സ്വദേശീയായ പ്രതിയാണ്  വെള്ളിയാഴ്ച രാത്രിയോടെ രക്ഷപ്പെട്ടത്.  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച...

മെസ്സിയുടെ പേരിൽ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു ; മന്ത്രി ഒജെ ജനീഷ്

ന്യൂഡൽഹി : മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻകായികമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും സ്വകാര്യവ്യക്തിക്ക് ലാഭമുണ്ടാക്കാനുള്ള ഇടപെടൽ നടന്നുവെന്നും മന്ത്രി പറഞ്ഞു.സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന...
- Advertisment -

Most Popular

- Advertisement -