Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsസ്കൂൾ വളപ്പിൽ...

സ്കൂൾ വളപ്പിൽ സൂര്യകാന്തിപ്പൂക്കളുടെ പ്രഭാവലയം.

കോഴഞ്ചേരി: ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ വളപ്പിൽ സൂര്യകാന്തിപ്പൂക്കളുടെ പ്രഭാവലയം. കോഴഞ്ചേരി ഗവ.ഹൈസ്കൂൾ പരിസരത്താണ് സൂര്യകാന്തിത്തോട്ടം മനോഹാരിത തീർക്കുന്നത്. ബിആർസിയിലെ അധ്യാപകരുടെ ഒത്തൊരുമയിലാണ് സൂര്യകാന്തിപ്പാടം സ്കൂൾ മുറ്റത്ത് വിരിഞ്ഞത്. ഭിന്നശേഷി കുട്ടികളുടെ മാനസിക വളർച്ചയ്ക്കും ശാരീരികോല്ലാസത്തിനും വേണ്ടിയാണ് സമഗ്ര ശിക്ഷ കേരളയും ഭാരത് ഭവനും സംയുക്തമായി സൂര്യകാന്തിച്ചെടികൾ നട്ടുപിടിപ്പിച്ചത്.

കോഴഞ്ചേരി ഓട്ടിസം സെന്ററിലെ 45 ഭിന്നശേഷി കുട്ടികൾക്കും കോഴഞ്ചേരി ഗവ.ഹൈസ്കൂളിലെ 15 ഓളം കുട്ടികൾക്കും ജൈവ തെറാപ്പി നൽകുന്നതിനും വേണ്ടിയാണ് അഞ്ഞൂറോളം ഗ്രോ ബാഗുകളിൽ ഇവിടെ സൂര്യകാന്തിത്തോട്ടം ഒരുക്കിയതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. സമഗ്ര ശിക്ഷ കേരളയിലെ ഡിപിസി ഡോ. ലെജു കെ.തോമസ്, സ്പെഷൽ എജ്യുക്കേറ്റർ പ്രിയ പി.നായർ എന്നിവരാണ് പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട് പോയ വാഹനം 9 മാസത്തിനുശേഷം കണ്ടെത്തി

കോഴിക്കോട് : വടകരയിൽ ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം 9 മാസത്തിനുശേഷം കണ്ടെത്തി. KL 18 R 1846 എന്ന നമ്പറുള്ള കാറാണ് ദൃഷാന എന്ന കുട്ടിയെ ഇടിച്ചത്. ഉടമയായ...

യുവതിയിൽ നിന്നും പത്ത് ലക്ഷം രൂപ തട്ടിയെടുത്ത സംഘം പോലീസ് പിടിയിൽ

ആലപ്പുഴ: ഐ ടി കമ്പനി പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ ടാസ്കുകൾ നൽകിയ ശേഷം വെൺമണി സ്വദേശിനിയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത മൂന്നംഗ സംഘത്തെ വെൺമണി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ കോഴിക്കോട്...
- Advertisment -

Most Popular

- Advertisement -