Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKonniകുട്ട വഞ്ചി...

കുട്ട വഞ്ചി സവാരി കേന്ദ്രം അടച്ചിടാനുള്ള വനം വകുപ്പിന്റെ തീരുമാനം പിൻവലിച്ചു

കോന്നി : തണ്ണിത്തോട് കുട്ട വഞ്ചി സവാരി കേന്ദ്രം അടച്ചിടാനുള്ള വനം വകുപ്പിന്റെ തീരുമാനം പിൻവലിച്ചു .സവാരി കേന്ദ്രത്തിന് സമീപം സിഐടിയു, സിപിഎം പ്രവർത്തകർ കൊടിമരം സ്ഥാപിച്ചത് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് വനം വകുപ്പ് അധികൃതർ വെള്ളിയാഴ്ച രാത്രി കുട്ടവഞ്ചി സവാരി കേന്ദ്രം അടച്ചിടാൻ തീരുമാനിച്ചത്.

ഇതു സംബന്ധിച്ച അറിയിപ്പ് കോന്നി ഡി എഫ് ഒ ഉത്തര കുമരംപേരൂർ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് നിർദേശം നൽകിയിരുന്നു. പ്രശ്നം പരിഹരിക്കാമെന്ന് വനം വകുപ്പിൻ്റെയും സർക്കാരിൻ്റെയും ഉറപ്പ് ഇന്ന് ലഭിച്ചതിനാലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനം മാറ്റിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മന്ത്രിയുടെ ഭർത്താവിന്റെ കെട്ടിടത്തിനു സമീപം ഓട നിർമാണം: കോൺഗ്രസുകാരും പൊലീസും തമ്മിൽ തർക്കം‌

പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനു സമീപത്തെ ഓട നിർമാണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പത്തനംതിട്ട കൊടുമണ്ണിൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ‌ തർക്കം. പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻപ്...

തദ്ദേശതിരഞ്ഞെടുപ്പ് വോട്ടർപട്ടിക പുതുക്കൽ : അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി

തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും, ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ...
- Advertisment -

Most Popular

- Advertisement -