Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsജില്ലയില്‍ ഡെങ്കിപ്പനി...

ജില്ലയില്‍ ഡെങ്കിപ്പനി ബാധിതർ കൂടുന്നു. പത്തനംതിട്ട നഗരസഭ ഉൾപ്പെടെ 15 ഹോട്ട്സ്പോട്ടുകൾ

പത്തനംതിട്ട : ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നതിനാല്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി അറിയിച്ചു.

പത്തനംതിട്ട നഗരസഭ, മല്ലപ്പള്ളി, കൊടുമൺ, കോന്നി, റാന്നി പെരുനാട്, തണ്ണിത്തോട്, സീതത്തോട്, കൊക്കാത്തോട്, കൂടൽ എന്നീ പഞ്ചായത്തുകളിലുമായി 15 ഹോട്ട്സ്പോട്ടുകളാണ് നിലവിൽ ജില്ലയിലുള്ളത്. മഴ പെയ്തതോടെ വെളളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകാനുളള സാഹചര്യം എല്ലായിടത്തും നിലനില്‍ക്കുന്നു.  ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുളളിലും പരിസരത്തും കെട്ടി നില്‍ക്കുന്ന വെളളം ഒഴിവാക്കാനും പരിസരം ശുചിയാക്കാനും ശ്രദ്ധിക്കണം.

ചൂട്, ചൂടോടുകൂടിയ കടുത്തപനി, തലവേദന, ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകള്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍തന്നെ ചികിത്സ തുടങ്ങേണ്ടതാണ്. അതിശക്തമായ നടുവേദന, കണ്ണിനു പിറകില്‍ വേദന എന്നിവയും ഡെങ്കിപ്പനിയുടെ പ്രത്യേകതകളാണ്.  ഒരിക്കല്‍ രോഗം വന്നവര്‍ക്ക് വീണ്ടുമുണ്ടായാല്‍ ഗുരുതരാവസ്ഥയിലേക്ക് പോകാന്‍ സാധ്യതയുളളതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആരംഭത്തിലേ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ നടക്കും: മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം 2027 മെയ് – ജൂൺ മാസങ്ങളിൽ നടക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. രണ്ട് മുതൽ നാല് മാസത്തെ...

Kerala Lotteries Results 21-07-2025 Bhagyathara BT-12

1st Prize : ₹1,00,00,000/- BS 538337 VAIKKOM Consolation Prize ₹5,000/- BN 538337 BO 538337 BP 538337 BR 538337 BT 538337 BU 538337 BV 538337 BW 538337 BX...
- Advertisment -

Most Popular

- Advertisement -