Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNew Delhiമൂന്നാം മോദി...

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15 ന്

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15 ന് രാഷ്‌ട്രപതി ഭവനിൽ നടക്കും .സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി നരേന്ദ്ര മോദി രാജ്ഘട്ടിലും സദൈവ് അടലിലും പുഷ്പാർ‌ച്ചന നടത്തി .കഴിഞ്ഞദിവസം എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തതിനെ തുടർന്ന് നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു. സർക്കാരുണ്ടാക്കാൻ രാഷ്ട്രപതി മോദിയെ ക്ഷണിച്ചു.

ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയ പ്രധാന വകുപ്പുകൾ ബിജെപി തന്നെ ഏറ്റെടുക്കുമെന്നാണ് സൂചന .ഓരോ ഘടകകക്ഷിക്കും എത്ര മന്ത്രിസ്ഥാനം, ഏതൊക്കെ വകുപ്പ് തുടങ്ങിയവ സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്.എല്ലാ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്നുണ്ടാകില്ല. സുരേഷ് ഗോപിക്കു കാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമോ കിട്ടുമെന്നും റിപ്പോർട്ടുകളുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എലിപ്പനി : ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

പത്തനംതിട്ട : രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍ എലിപ്പനി മരണകാരണമായേക്കാമെന്നും ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പനി, തലവേദന, കഠിനമായക്ഷീണം, പേശിവേദന തുടങ്ങിയവ പ്രധാനലക്ഷണങ്ങളാണ്.  കഠിനമായ ക്ഷീണം, നടുവേദന, വയറിളക്കം...

പതിനേഴാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയ്ക്ക് തിരിതെളിഞ്ഞു

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആഗസ്റ്റ് 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17- മത് ഐ.ഡി.എസ്.എഫ്.എഫ്.കെയ്ക്ക് തിരിതെളിഞ്ഞു. കൈരളി തിയേറ്ററിൽ നടന്ന ചടങ്ങിൽ, ഫെസ്റ്റിവൽ ബുക്കിന്റെ...
- Advertisment -

Most Popular

- Advertisement -