Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകെ എസ്...

കെ എസ് ആർ ടി സി ബസ് ബോർഡുകളിൽ കോഡ് നമ്പർ വരുന്നു

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിലെ ബോർഡുകളിൽ സ്ഥലപ്പേരിനൊപ്പം കോഡ് നമ്പർ കൂടി ചേർക്കാൻ തീരുമാനം. ബസ് ഓട്ടത്തിനിടയിൽ പെട്ടെന്ന് സ്ഥലപ്പേര് വായിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിൻ്റെ ഭാഗമാണ് ഈ മാറ്റം. ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലോട്ടുള്ള എല്ലാ ബസുകളിലും 30 നു മുൻപും ഓർഡിനറി ബസുകളിൽ ജൂലൈ 31 ന് അകവും ഇതിനുള്ള ക്രമീകരണം പൂർത്തിയാക്കാൻ കെ എസ് ആ‌ർ ടി സി എം ഡി നിർദ്ദേശം നൽകി.

ആദ്യം ഒരോ ജില്ലയേയും സൂചിപ്പിക്കുന്ന കോഡ് അതിന് ശേഷം സ്ഥലങ്ങൾ സൂചിപ്പിക്കുന്ന അക്കം എന്നിങ്ങനെയാണ് കോഡ് തയ്യാറാക്കുന്നത്. 1 മുതൽ 14 വരെ നമ്പറുകൾ ജില്ലയിലെ പ്രധാന ഡിപ്പോകളും, 15 മുതൽ 99 വരെ മറ്റ് കെ എസ് ആർ ടി സി ഡിപ്പോകളുമാണ്. വിനോദ സഞ്ചാര, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ബസുകൾക്കും പ്രത്യേക റൂട്ട് നമ്പർ ഉണ്ടാകും

പത്തനംതിട്ട ഡിപ്പോയുടെ പി ടി 3 യും അടൂർ -42, കോന്നി – 43, പന്തളം – 44, തിരുവല്ല – 51, റാന്നി- 57, മല്ലപ്പള്ളി- 58, പമ്പ- 94 എന്നിങ്ങനെയാണ് കോഡ് നമ്പറുകൾ .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേനൽക്കാലം : ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം

സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് .വേനൽക്കാലത്ത് ശുദ്ധ ജലത്തിന്റെ ലഭ്യത കുറവായതിനാൽ വയറിളക്ക രോഗങ്ങൾ, മഞ്ഞപിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ,...

വൈദ്യുതി നിയന്ത്രണം: ഒരു ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം :വൈദ്യുതി നിയന്ത്രണം ഫലം കണ്ടുവെന്നും സംസ്ഥാനത്ത് ഒരു ദിവസം കൊണ്ട് വൈദ്യുതി ഉപഭോഗത്തിൽ 200 മെഗാവാട്ടിന്റെ കുറവുണ്ടായെന്നും വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം...
- Advertisment -

Most Popular

- Advertisement -