Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiഇടുക്കിയിൽ യുവാവ്...

ഇടുക്കിയിൽ യുവാവ് ഭാര്യാ മാതാവിന്റെയും സഹോദരന്റെയും വീടിന് തീയിട്ടു

ഇടുക്കി : ഇടുക്കി പൈനാവിൽ യുവാവ് രണ്ടു വീടുകൾക്ക് തീയിട്ടു. കൊച്ചുമലയിൽ അന്നക്കുട്ടി, മകൻ ലിൻസ് എന്നിവരുടെ വീടുകള്‍ക്കാണ് തീയിട്ടത്. സംഭവത്തിൽ അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ രണ്ടാം ഭർത്താവ് സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതി സന്തോഷിനെ ബോഡിമെട്ടില്‍വെച്ചാണ് പിടികൂടിയത്. അന്നക്കുട്ടിയുടെ വീട് പൂർണമായും ലിൻസിന്റെ വീട് ഭാഗികമായും കത്തിനശിച്ചു.

സന്തോഷിന്റെ ഭാര്യ വിദേശത്താണ് ജോലിചെയ്യുന്നത്. അതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവങ്ങൾക്ക് കാരണം .അന്നക്കുട്ടിയുടെയും ലിൻസിന്റെ രണ്ടര വയസ്സുള്ള മകളുടെയും ദേഹത്ത് കഴിഞ്ഞ ദിവസം സന്തോഷ്‌ പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. ഈ സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതി വീണ്ടും ആക്രമണം നടത്തുന്നത്. അന്നക്കുട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഴിഞ്ഞില്ലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ  നാരായണീയം പഠനത്തിന്റെ സമർപ്പണം നടന്നു

തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വരദം പദ്ധതിയുടെ ഭാഗമായി നടന്നു വന്നിരുന്ന നാരായണീയം പഠനത്തിന്റെ സമർപ്പണം നടന്നു. ക്ഷേത്രം മേൽശാന്തി സതീഷ് നാരായണൻ നമ്പൂതിരി ഭദ്രദീപം പ്രകാശനം ചെയ്തു.  പ്രധാന...

പെരിങ്ങര പഞ്ചായത്തിൽ പോഷകാഹാര പ്രദർശനവും ബോധവൽക്കരണ ക്ലാസ്സും

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ജില്ലാ മിഷന്റെയും വനിത ശിശു വികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ എഫ് എൻ എച്ച് ഡബ്ല്യു ( ഭക്ഷണം, പോഷണം, ആരോഗ്യം,ശുചിത്വം, പദ്ധതിയുടെ ഭാഗമായി  "പോഷൻ മാ 2025"...
- Advertisment -

Most Popular

- Advertisement -