Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsഉത്തരകൊറിയ സന്ദർശിച്ച്...

ഉത്തരകൊറിയ സന്ദർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ

സോൾ : 24 വർഷങ്ങൾക്ക് ശേഷം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരകൊറിയ സന്ദർശിച്ചു .ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങിൽ എത്തിയ പുടിൻ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോം​ഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തും. റഷ്യൻ പ്രതിരോധ മന്ത്രിയും ഉപപ്രധാനമന്ത്രിയും പുടിനൊപ്പമുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ ഉൾപ്പെടുന്ന പങ്കാളിത്ത കരാറിൽ റഷ്യയും ഉത്തരകൊറിയയും ഒപ്പുവെച്ചേക്കും.

പുട്ടിന്റെ സന്ദർശനത്തെ ആശങ്കയോടെയാണ് പാശ്ചാത്യ ലോകം നോക്കിക്കാണുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ആയുധ കൈമാറ്റത്തിനുള്ള ചർച്ചകൾ നടത്തുവാനാണോ സന്ദർശനമെന്നാണ് പാശ്ചാത്യ ലോകത്തിന്റെ ആശങ്ക. ഉത്തരകൊറിയയുമായി ആയുധക്കരാറിൽ ഏർപ്പെടാൻ യുഎന്നിന്റെ വിലക്കുള്ളതാണ്. 2000 ജൂലൈയിലാണ് പുടിൻ ഇതിന് മുൻപ് ഉത്തര കൊറിയ സന്ദർശിച്ചത്. 2023 സെപ്റ്റംബറിൽ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോം​ഗ് ഉൻ റഷ്യയിൽ സന്ദർശനം നടത്തിയിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം : മെയ് 10 മുതൽ 12 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര...

റിജിത്ത് വധം : 9 RSS-BJP പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

കണ്ണൂർ : തലശ്ശേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ആലിച്ചി ഹൗസിൽ റിജിത്ത് ശങ്കരനെ (25) വെട്ടി കൊലപ്പെടുത്തിയ കേസിൽ 9 RSS-BJP പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി.തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തൽ.കേസിൽ ചൊവ്വാഴ്ച ശിക്ഷ...
- Advertisment -

Most Popular

- Advertisement -