Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeSpiritualഡോ.സാമുവേൽ മോർ...

ഡോ.സാമുവേൽ മോർ തിയൊഫിലൊസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണം 22 ന്

തിരുവല്ല: ബിലീവേഴ്‌സ് ഈസ്റ്റേൺ സഭയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട  ഡോ.സാമുവേൽ മോർ തിയൊഫിലൊസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ 22 നു രാവിലെ 8 മണിക്ക് സഭാ ആസ്ഥാനത്തെ സെന്റ് തോമസ്  ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച് കത്രീഡലിൽ  നടക്കും.  കുർബാന മദ്ധ്യേയാണ് സ്ഥാനാരോഹണ  ശ്രുശ്രുഷകൾ നടക്കുക. സഭയിലെ മുതിർന്ന എപ്പിസ്കൊപ്പായും ഡൽഹി അതിഭദ്രാസന അധിപനുമായ ജോൺ മോർ ഐറേനിയസ്  മുഖ്യ കാർമികനായിരിക്കും. സഭയിലെ മറ്റു എപ്പിസ്കോപ്പാമാർ സഹ കാർമികരാകും.

മെത്രാപോലിത്ത സ്ഥാനത്തേക്ക് ഉയർത്തപെട്ട  തിരുമേനിക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള സഭയുടെ അനുമോദന സമ്മേളനം 11:30 നു മാർ അത്തനേഷ്യസ് യോഹാൻ മെമ്മോറിയൽ കൺവൻഷൻ സെന്ററിൽ നടക്കും.

മലങ്കര മാർത്തോമാ സുറിയാനി സഭാ അധ്യക്ഷൻ  തിയോഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത അനുമോദന സമ്മേളനം ഉൽഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ, രമേശ് ചെന്നിത്തല, മാത്യു ടി തോമസ്,  തിരുമേനിമാർ, രാഷ്ട്രീയ, മത, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

ബിലീവേഴ്‌സ് ഈസ്റ്റേൺ സഭാ പരമാധ്യക്ഷൻ മോർ അത്തനേഷ്യസ് യോഹാൻ  മെത്രാപോലിത്ത കാലം ചെയ്തതിനു ശേഷം ജൂൺ 17 നു ചേർന്ന  സൂനഹദോസ് ആണ്  ഡോ.സാമുവേൽ മോർ തിയൊഫിലൊസ് എപ്പിസ്കോപ്പയെ സഭയുടെ പുതിയ മെത്രാപോലിത്ത ആയി തിരഞ്ഞെടുത്തത് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തീവ്രമഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലെർട്ട്

തിരുവനന്തപുരം:  തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ  ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട്ട്. ശക്തമായ മഴ പ്രതീക്ഷിക്കുന്ന പത്തനംതിട്ട, കോട്ടയം,എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് മഞ്ഞ അലെർട്ടും നൽകി. 28 വരെ...

ഒആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നാല് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവത്തിലാണ്...
- Advertisment -

Most Popular

- Advertisement -