Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsഓണാട്ടുകരയിൽ മൂല്യ...

ഓണാട്ടുകരയിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണനകേന്ദ്രം ആരംഭിക്കും : കൃഷിമന്ത്രി പി പ്രസാദ്

കായംകുളം : ഓണാട്ടുകരയിലെ  കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷകോല്പന്നങ്ങളുടെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങകളുടെയും വിൽപ്പനയ്ക്കായി വിപണനകേന്ദ്രം ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ഞാറ്റുവേല ചന്തയുടെയും കർഷകസഭകളുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  

ഓണാട്ടുകര ഉൾപ്പെടുന്ന മധ്യകേരളത്തിൽ എല്ലാ കൃഷികൾക്കും തുടക്കംകുറിക്കുന്നതിന് അത്യുത്തമാണ് തിരുവാതിര ഞാറ്റുവേല. കാലാവസ്ഥാ വ്യതിയാനം കേരളത്തിൻ്റെ കാർഷികമേഖലയെ തകർത്തിരിക്കുകയാണ്.  മുൻ തലമുറയുടെ കാർഷിക പാഠങ്ങൾ ഏറ്റെടുത്ത് കാർഷിക സംസ്കൃതിയുടെ വീണ്ടെടുപ്പിന് നമുക്ക് കൈകോർക്കാമെന്നും മന്ത്രി പറഞ്ഞു.

ഭൗമസൂചിക അംഗീകാരം ലഭിച്ച ഓണാട്ടുകര എള്ളിൻ്റെ സംഭരണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു . ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രഞ്ജരെയൂം മുതിർന്ന കർഷക ജമീലയെയും ചടങ്ങിൽ ആദരിച്ചു.കായംകുളം എംഎൽഎ യു പ്രതിഭ അധ്യക്ഷത വഹിച്ചു.

ഞാറ്റുവേല കൃഷി-ഓണാട്ടുകരയുടെ കാർഷികപാരമ്പര്യം എന്ന വിഷയത്തിൽ ഓണാട്ടുകര പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസി. പ്രൊഫസർ ഡോ.പൂർണ്ണിമ യാദവ്. പി.ഐ കാർഷിക സെമിനാറും അവതരിപ്പിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വന്ദേഭാരത് ട്രെയിനുകളില്‍ മോശം ഭക്ഷണം : പുതിയ കരാറുകാരെ ഏൽപ്പിച്ചു

കൊച്ചി : വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണം തുടര്‍ച്ചയായി മോശമായതോടെ  വിതരണകരാറുകാരെ ദക്ഷിണ റെയില്‍വേ റദ്ദാക്കിയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമായി 6 വന്ദേഭാരത് ട്രെയിനുകളിലെ കരാര്‍ എടുത്തിരുന്ന ബ്രന്ദാവന്‍ ഫുഡ് പ്രോഡക്ട്‌സിനെയാണു പുറത്താക്കിയത്. കരാര്‍ റദ്ദാക്കാന്‍...

പയ്യനാമൺ ഇരുപതേക്കറിൽ പുലി ഇറങ്ങി ; വളർത്തു നായയെ പിടിച്ചു

കോന്നി : കോന്നി പയ്യനാമൺ ഇരുപതേക്കറിൽ  പുലി ഇറങ്ങി വളർത്തു നായയെ പിടിച്ച്  കാട്ടിലേക്ക് ഓടി. മുരളീ ഭവനിൽ മോഹനൻ്റെ ഉടമസ്ഥതയിലുള്ള വളർത്തു നായയെ ആണ് പിടിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ...
- Advertisment -

Most Popular

- Advertisement -