Monday, February 3, 2025
No menu items!

subscribe-youtube-channel

HomeNew Delhiകെജ്‌രിവാളിന്റെ ഹർജി...

കെജ്‌രിവാളിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റിവച്ച് സുപ്രീംകോടതി

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം താത്കാലികമായി സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. ജാമ്യം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ ജയിലിൽ തുടരാൻ കെജ്‌രിവാളിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.ഹൈക്കോടതി വിധി പറയാനിരിക്കുമ്പോൾ അതിൽ ഇടപെടാൻ സാധിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച ജാമ്യത്തിൽ പുറത്തിറങ്ങാനിരിക്കെയാണ് വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി താത്കാലികമായി തടഞ്ഞത്. ഇതിനെതിരെയാണ് അരവിന്ദ് കേജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്.കെജ്‌രിവാളിന് വേണ്ടി സീനിയർ അഭിഭാഷകൻ അഭിഷേക് സിംഗ് ഹാജരായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് കമ്പമലയിൽ പൊലീസ് – മാവോയിസ്റ്റ് ഏറ്റുമുട്ടൽ

വയനാട് : വയനാട് തലപ്പുഴ കമ്പമലയിൽ തണ്ടർബോൾട്ട് മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടന്നു. രാവിലെ പത്തരയോടെയാണ് സംഭവം. 9 റൗണ്ട് വെടിവെയ്പുണ്ടായി. സംഭവത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം സിപി മൊയ്തീന്റെ നേതൃത്വത്തിൽ നാല് മാവോയിസ്റ്റുകൾ...

പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു

പാലക്കാട് : പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു .പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെയാണ് അപകടം.അപകടത്തിന് പിന്നാലെ ബൈക്ക് പൂർണമായും കത്തിനശിച്ചു. യുവാക്കൾ...
- Advertisment -

Most Popular

- Advertisement -