Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsമഴ തുടരുന്ന...

മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം : മന്ത്രി കെ രാജൻ

തിരുവനന്തപുരം : മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ സംസ്ഥാനത്തു പലയിടങ്ങളിലും കനത്ത മഴ തുടരുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. കാലവർഷക്കെടുതി സംബന്ധിച്ചു ജില്ലാകളക്ടർമാരുടെ അവലോകന യോഗത്തിനു ശേഷം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള തീരത്തു പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ ഫലമായി അടുത്ത 3 ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ കണ്ണൂർ, വയനാട്  ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെ തുടർന്ന് നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്.മലയോരമേഖലകളിൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനു സാധ്യതയുണ്ട്.റഡാർ ഡാറ്റാ പ്രകാരം കേരള തീരത്ത് കാലവർഷക്കാറ്റ് മണിക്കൂറിൽ പരമാവധി 45 – 55 കിലോമീറ്റർ വരെ വേഗതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബംഗാളിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാർ നാളെ ജോലിയിൽ പ്രവേശിക്കണം : സുപ്രീം കോടതി

ന്യൂഡൽഹി : കൊൽക്കത്തയിൽ വനിതാഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാരോട് നാളെ വൈകുന്നേരം 5 മണിക്കകം ജോലിയിൽ പ്രവേശിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ഡോക്ടറുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യാനും ചീഫ്...

തടിവെട്ടിക്കൊണ്ടുപോയപ്പോഴുണ്ടായ തർക്കത്തിൽ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

കാേന്നി :  തടിവെട്ടിക്കൊണ്ടുപോയപ്പോഴുണ്ടായ തർക്കത്തെ തുടർന്ന് ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി അതുമ്പുംകുളം പുതുപ്പറമ്പിൽ വീട്ടിൽ ജോസഫ് (63) ആണ് അറസ്റ്റിലായത്. കോന്നി പഞ്ചായത്ത് അഞ്ചാം...
- Advertisment -

Most Popular

- Advertisement -