Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsപിആർഡി  നിക്ഷേപ...

പിആർഡി  നിക്ഷേപ തട്ടിപ്പ് കേസ് : 27.88 കോടി രൂപയുടെ സ്വത്തുവകകൾ ഇ.ഡി കണ്ടുകെട്ടി

കോഴഞ്ചേരി : പുല്ലാട് കേന്ദ്രമായി പ്രവർത്തിച്ചു വന്ന പിആർഡി മിനി നിധി കമ്പനി നടത്തിയ നിക്ഷേപ തട്ടിപ്പ് കേസിൽ കമ്പനി ഉടമകളുടെ 27.88 കോടി രൂപയുടെ സ്വത്തുവകകൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.
നിക്ഷേപകരെ വഞ്ചിച്ച് 45 കോടി രൂപ തട്ടിയ കേസിലാണ് ഇ.ഡിയുടെ നടപടി.
കമ്പനി മാനേജിങ് ഡയറക്ടർ ഡി. അനിൽകുമാർ, കുടുംബാംഗങ്ങൾ, മുൻ മാനേജർ ഡേവിഡ് ജോർജ് എന്നിവരുടെ പേരിലുള്ള സ്വത്തു വകകളാണ് കണ്ടു കെട്ടിയത്.

16 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും പിടിച്ചെടുത്തിട്ടുണ്ട്.നിക്ഷേപ തട്ടിപ്പ് കേസിൽ ആകെ 122 കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിക്ഷേപകരുടെ തുകകൾ പ്രതികൾ സ്വന്തം പേരുകളിൽ റിയൽ എസ്റ്റേറ്റ് മേഖലകളിലും വിവിധ ബാങ്കുകളിലുമായാണ് നിക്ഷേപിച്ചിരുന്നത്.

കേസിൽ പിടിയിലായ ഡി. അനിൽകുമാറും ഡേവിഡ് ജോർജും ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ തുടരുകയാണ് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

31 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്

തിരുവനന്തപുരം : സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ പതിനൊന്ന്...

കെഎസ്ആർടിസി ബസ് ടെർമിനലും പരിസരവും ശുചീകരിച്ചു

തിരുവനന്തപുരം: നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്സസ് ഡെവലപ്മെൻറ് (IHRD)  എൻഎസ്എസ് സെൽ കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ ബസ് ടെർമിനലിലും പരിസരത്തും ശുചീകരണ പ്രവർത്തനം നടത്തി. തിരുവനന്തപുരം സെൻട്രൽ...
- Advertisment -

Most Popular

- Advertisement -