Friday, October 16, 2026
No menu items!

subscribe-youtube-channel

HomeSpiritualകുവൈറ്റ് പഴയ...

കുവൈറ്റ് പഴയ പള്ളി നവതി മഹാ സംഗമം പരുമലയിൽ നാളെ

തിരുവല്ല: മലങ്കര ഓർത്തഡോക്സ് സഭയുടെ  കുവൈറ്റ് സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി ദേവാലയത്തിന്റെ നവതി ആഘോഷം നാളെ (4)  പരുമല പള്ളിയിൽ നടക്കും. 11 മണിക്ക് തുടങ്ങുന്ന പൊതു സമ്മേളനം ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. കൊൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യ പ്രഭാഷണം നടത്തും.

1934 ൽ  കുവൈറ്റിലെ  അഹമ്മദി  പ്രദേശത്തെ മലയാളി  ക്രിസ്ത്യൻ  സമൂഹം  ഒത്തുചേർന്ന്  ഒരു പൊതു  പ്രാർത്ഥനാ സംഘം  രൂപികരിച്ചു. പിന്നീട്  ഈ പ്രാർത്ഥന കൂട്ടായ്മ  സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് പഴയപള്ളിയായി രൂപപ്പെട്ടു.

സഭയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന  നവതിയുടെ ഭാഗമായി കേരളത്തിന്റെ പല ഭാഗങ്ങളിലായി 50 ലക്ഷം രൂപാ ചിലവിൽ 5 വീടുകളും, 30 ലക്ഷം രൂപാ ചിലവിൽ  20 ഓളം നിർധനരായ വിദ്യാർത്ഥികളുടെ ഉപരി പഠനത്തിനുള്ള സഹായങ്ങളും  നൽകിയെന്ന് ഭാരവാഹികൾ പത്രമ്മേളനത്തിൽ അറിയിച്ചു. ഇടവക വികാരി ഫാ. പി ജെ ഏബ്രഹാം, സെക്രട്ടറി ജോജി ജോൺ, പോൾ വർഗീസ്, നൈനാൻ ചെറിയാൻ, ബാബു പുന്നൂസ്, ലിജോയി കോശി ജോൺ, അരുൺ തോമസ്, ആകാശ് ബാബു എന്നിവർ പങ്കെടുത്തു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫ്രണ്ട്സ്, അക്ഷയ കേന്ദ്രം എന്നിവിടങ്ങൾ വഴി വൈദ്യുതി ബിൽ സ്വീകരിക്കില്ല

തിരുവനന്തപുരം: അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക് യഥാസമയം...

Kerala Lotteries Results 25-10-2025 Karunya KR-728

1st Prize : ₹1,00,00,000/- KF 115200 2nd Prize ₹25,00,000/- KH 939290 3rd Prize ₹10,00,000/- KF 169466 4th Prize: ₹5,000/- 0349 0495 0845 1207 1991 2422 2915 3610 4191...
- Advertisment -

Most Popular

- Advertisement -