Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNew Delhiട്വന്റി20 കിരീടവുമായി...

ട്വന്റി20 കിരീടവുമായി ടീം ഇന്ത്യ ജന്മനാട്ടിൽ : ആവേശോജ്വല സ്വീകരണം

ന്യൂഡൽഹി : ട്വന്റി20 ലോകകപ്പിൽ വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീം ജന്മനാട്ടിൽ എത്തി .ടീമിനെ സ്വീകരിക്കാൻ നൂറു കണക്കിന് ആരാധകരാണ് ഡൽഹി വിമാനത്താവളത്തിനു മുന്നിൽ തടിച്ചുകൂടിയത്. എയർ ഇന്ത്യ ചാമ്പ്യൻ 24 വേൾഡ് കപ്പ് എന്ന എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ രാവിലെ 6.57 ഓടെയാണ് താരങ്ങൾ ഡൽഹി വിമാനത്താവളത്തിന് പുറത്തെത്തി ബസുകളിലേക്ക് കയറിയത്.

ടീമംഗങ്ങൾക്ക് രാവിലെ 11ന് പ്രധാനമന്ത്രിയുടെ വസതിയിൽ സ്വീകരണം നൽകും. ഇതിനു ശേഷം വൈകിട്ടോടെ ടീം മുംബൈയിലെത്തും. വിമാനത്താവളത്തിൽ നിന്ന് ഒരു കിലോമീറ്ററോളം ദൂരം തുറന്ന ബസിൽ കിരീടവുമായി വിക്ടറി മാർച്ച് നടത്തും.

ജൂൺ 30ന് ന്യൂയോർക്ക്– ദുബായ് വഴി നാട്ടിലേക്കു മടങ്ങാനായിരുന്നു ഇന്ത്യൻ ടീമിന്റെ പദ്ധതി. എന്നാൽ ചുഴലിക്കാറ്റിനെ തുടർന്ന് ബാർബഡോസിൽ കുടുങ്ങിയ ടീമിന്റെ യാത്ര വൈകുകയായിരുന്നു. തുടർന്ന് ടീം അംഗങ്ങളും സപ്പോർട്ടിങ് സ്റ്റാഫും അടക്കം 70 പേരടങ്ങുന്ന സംഘത്തെ തിരികെ എത്തിക്കാ‍ൻ ബിസിസിഐ എയർ ഇന്ത്യയുടെ പ്രത്യേക വിമാനം അയക്കുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ കനത്ത മഴ തുടരുന്നു : പമ്പാ സ്നാനത്തിന് നിയന്ത്രണം

ശബരിമല: ശബരിമലയിൽ ഇന്ന്  പുലർച്ചെ മുതൽ അതിശക്തമായ മഴ തുടരുകയാണ്.  പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭക്തർ  പമ്പാ   ത്രിവേണിയിൽ കുളിക്കുന്നതിനും   നദിയിൽ  ഇറങ്ങുന്നതിനും  ജില്ലാ കളക്ടർ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. പമ്പ ത്രിവേണിയിലെ ...

കോട്ടയം ഇരട്ടക്കൊലപാതകം :  വിജയകുമാറിന്റെയും മീരയുടെയും സംസ്കാരം ഇന്ന്

കോട്ടയം : കൊല്ലപ്പെട്ട ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ ടി.കെ. വിജയകുമാറിന്റെയും ഭാര്യ ഡോ. മീര വിജയകുമാറിന്റെയും സംസ്കാരം  ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവാതുക്കലെ വീട്ടുവളപ്പിൽ നടക്കും. മകൾ വിദേശത്ത് ആയതിനാലാണ് സംസ്കാരം ...
- Advertisment -

Most Popular

- Advertisement -